lorry-udama-manaf

ഷിരൂരിലെ മണ്ണിടിച്ചലിൽ അർജുനെ കാണാതായത് മുതൽ രക്ഷാപ്രവർത്തന രം​ഗത്തുണ്ട് ലോറി ഉടമയായിരുന്ന മനാഫ്. അപകട വിവരങ്ങളിൽ മാധ്യമ പ്രതികരണങ്ങളിലൂടെ ശ്രദ്ധേയമായ മനാഫ് പിന്നീട് സ്വന്തമായി യൂട്യബ് ചാനലുമായി രം​ഗത്തുണ്ട്. അർജുനായി നടത്തിയ രക്ഷാപ്രവർത്തനത്തിൻറെ വിവരങ്ങൾ മനാഫ് തുടക്കത്തിൽ പങ്കുവച്ചിരുന്നതെങ്കിൽ ഇപ്പോൾ ചാരിറ്റി പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് യൂട്യൂബ് ചാനലിലൂടെ നൽകുന്നത്. 

Also Read: ‘അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ വേണം’; മനാഫ് ലോറി വില്‍ക്കുന്നു

ചുരുക്കം ഫോളോവേഴ്സുണ്ടായിരുന്ന ചാനലിന് അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സബ്സ്ക്രൈബേഴേസിന്‍റെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായിരുന്നത്. ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്നും ഒരുലക്ഷം പേരാണ് ചാനൽ പിന്തുടർന്നത്.

നിലവിൽ 5.29 ലക്ഷം പേരാണ് ചാനൽ സബ്സ്ക്രൈബർമാരായുള്ളത്. ചാനലിലൂടെ ലഭിക്കുന്ന വരുമാനം സംബന്ധിച്ചും മനാഫ് കാര്യങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ യൂട്യൂബ് ലൈവിലാണ് ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ ദിവസം ഒരു യൂട്യൂബർക്ക് വരുമാനം കാണിച്ചു കൊടുത്തെന്നും അയാൾ തെറ്റായാണ് വിഡിയോയിൽ പറയുന്നതെന്നും മനാഫ് പറഞ്ഞു. 

'എന്റെ യൂട്യൂബ് വരുമാനം വെച്ച് ഒരാൾ വിഡിയോ ചെയ്തിട്ടുണ്ട്. അതിൽ പറയുന്നത് 13000 ഡോളറുണ്ടെന്നാണ്. 83 വെച്ച് കണക്ക്കൂട്ടിയാൽ എത്ര ലക്ഷം വരും. അയാൾത് തെറ്റിയതാണ്. ഞാൻ യൂട്യൂബിൽ വരുമാനം രൂപയിലാണ് സെറ്റ് ചെയ്ത് വച്ചിരിക്കുന്നത്. പലരും അത് ഡോളറിലാണ് ചെയ്തിരിക്കുന്നത്. ഞാൻ തിരുത്തുകയാണ്. 13,000 രൂപയാണ് യൂട്യൂബ് വരുമാനം. ഇപ്പോ ചില്ലറ കൂടി കൂടി' എന്നിങ്ങനെയാണ് മനാഫ് വരുമാനം വിശദീകരിക്കുന്നത്. 

ആപ്പ് ഉണ്ടാക്കുന്നതിനെ പറ്റിയും ലോറി വിൽക്കുന്നതിനെ പറ്റിയും മനാഫ് വിഡിയോയിൽ പറയുന്നുണ്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് ഏറ്റവും കുറച്ച് ആര് ആപ്പുണ്ടാക്കുമെന്നാണ് ചോദിച്ചത്. കുറഞ്ഞ വിലയ്ക്ക് ആളെ കിട്ടിയെന്നും മനാഫ് പറഞ്ഞു.

ഞാൻ ചോട്ടാ മോട്ട ആളല്ല എന്ന് പറഞ്ഞാൽ വണ്ടി വിറ്റൂടെയെന്നും മനാഫ് വിഡിയോയിൽ ചോ​​ദിക്കുന്നു. എനിക്ക് എൻറെ വണ്ടി വിറ്റൂടെ. ഒന്നും വിൽക്കാൻ പാടില്ലെ... വാങ്ങാനെ പാടുളൂ.. നെഗറ്റീവ് ആരു ചിന്തിച്ചിട്ടും കാര്യമില്ല. ഞാനിവിടെ തന്നെയുണ്ടാകും' എന്നും മനാഫ് വിഡിയോയിൽ പറയുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Lorry owner Manaf getting Rs 13,000 more as Youtube income.