manf-food-arabi

സൗദിയിലുള്ള മലയാളികളെ കണ്ടു പഠിക്കണമെന്ന് ലോറി ഉടമ മനാഫ്. ഉംറ നിര്‍വഹിക്കാന്‍ താന്‍ സൗദിയിലെത്തിയപ്പോള്‍ ഒരു പ്ലേറ്റില്‍ നിന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നത് കണ്ട് സന്തോഷം തോന്നിയെന്നും ഒരു അറബി തങ്ങള്‍ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്നും മനാഫ് പറയുന്നു. ഒരു മന്തി പാത്രത്തില്‍ നിന്ന് എല്ലാവരും കൂടി ഒന്നിച്ച് കൈയിട്ട് വാരി കഴിക്കുന്ന വിഡിയോ സഹിതം പങ്കുവച്ചാണ് മനാഫിന്‍റെ പ്രതികരണം. 

‘ഉംറ ചെയ്യാന്‍ വന്നതാണ് ഞാന്‍. ഒരു പാത്രത്തില്‍ നിന്നാണ് എല്ലാവരും ഇവിടെ ഭക്ഷണം കഴിക്കുന്നത്. ആരെ വിളിച്ചാലും ഒരു പ്ലേറ്റില്‍ നിന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കും. സൗദിയിലുള്ള മലയാളികളെ കണ്ടു പഠിക്കണം. ഞങ്ങളുടെ കൂടെ വന്ന് ഒരു അറബിയും മടി കാണിക്കാതെ ഭക്ഷണം കഴിച്ചു. എല്ലാവരും അത് കണ്ട് പഠിക്കണം’ മനാഫ് പറയുന്നു. 

അതേ സമയം വിഡിയോയിക്ക് വ്യാപക വിമര്‍ശനമാണ് കിട്ടുന്നത്.  മനാഫേ സ്വയം പൊട്ടൻ ആകല്ലേ,മനാഫ് വളരെ ഓവറാണ് ഇപ്പോൾ ബോറായി തോന്നുന്നു, വെറുതെ ആ അളിയനെ തെറ്റി ധരിച്ചു, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

ENGLISH SUMMARY:

An Arab who was going to perform Umrah came and ate from our plate, he must watch and learn'; Manaf

Google News Logo Follow Us on Google News