ട്രോളി വിവാദം കത്തിക്കയറുന്നതിനിടെ ട്രോളിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് സിനിമാ താരം ഗിന്നസ് പക്രു. പോസ്റ്റിന് കീഴില്‍ കമന്‍റുമായി പാലക്കാട്ടേ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എത്തി. 'നൈസ് ഡേ' എന്ന തലക്കെട്ടോടെ പങ്കുവെച്ച ചിത്രത്തിന് കീഴില്‍ 'കെ.പി.എമ്മില്‍ അല്ലല്ലോ' എന്നാണ് രാഹുലിന്‍റെ കമന്‍റ്. കെ.പി.എം ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്.
ട്രെന്‍ഡിനൊപ്പം എന്നാണ് കമന്‍റ് ബോക്സ് ചിത്രത്തെ വിലയിരുത്തുന്നത്. എന്നാല്‍ ട്രോളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ട്രോളിയത് കോണ്‍ഗ്രസിനെയാണോ സിപിഎമ്മിനെയാണോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. രാഹുലിനെ ട്രോളിയതാണ് എന്നാണ് ഇടതുപക്ഷ അനുഭാവികള്‍ പറയുന്നെങ്കിലും കോണ്‍ഗ്രസുകാരുടെ പക്ഷം നേരെ തിരിച്ചാണ്. എ.എ റഹീമിനെ ട്രോളിയതാണ് എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. പെട്ടിയാണ് ഇപ്പോള്‍ താരമെന്നും ബിരിയാണ് ചെമ്പ് റെസ്റ്റിലാണെന്നും തുടങ്ങി നിരവധി കമന്‍റുകളാണ് വരുന്നത്.
അതിനിടെ പാലക്കാട് തിരഞ്ഞെടുപ്പിനായി കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കളക്ടറോടാണ് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടത്.