പ്രശസ്ത ഓസ്ട്രേലിയൻ പേസ് ബോളര്‍ ബ്രെറ്റ് ലീ കൈയ്യൊപ്പിട്ട ക്രിക്കറ്റ് ബോളും, ബാറ്റും കേരള ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശേരിയിലേക്ക്. സിഡ്നിയില്‍ കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനാണ് ലീ ഇവ കൈമാറിയത്.
സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശന വേളയിലാണ് സ്പീക്കര്‍ക്ക്, സ്വന്തം മുദ്രചാര്‍ത്തിയ ബാറ്റും ബോളും ലീ സമ്മാനിച്ചത്. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന പവലിയനിൽ അദ്ദേഹം സമ്മാനിച്ച ബാറ്റും ബോളും പ്രദര്‍ശിപ്പിക്കും.
രാജ്യാന്തരതലത്തില്‍ വേഗമേറിയ ബോളര്‍മാരിലൊരാളായ ബ്രറ്റ് ലീ ഓസ്ട്രേലിയയ്ക്ക് 2003ലെ ലോകകപ്പും, 2005, 2009 വർഷങ്ങളിലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയും നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്.