TOPICS COVERED

രണ്ടാം ക്ലാസുകാരി മെയ് സിതാര എഴുതിയ കഥ ഇനിമുതല്‍ മൂന്നാം ക്ലാസിലെ ചേട്ടന്മാരും ചേച്ചിമാരും പഠിക്കും. തൃശൂര്‍ കൊടകര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മെയ് സിതാര. അടുത്ത വര്‍ഷം സ്വന്തം കഥ പഠിക്കാനുള്ള അവസരം കൂടിയാണ് ഈ കൊച്ചുമിടുക്കിയ്ക്കു ലഭിക്കുന്നത്.   

കൊടകര കാവനാട് സ്വദേശിനിയാണ് മെയ് സിതാര. കുഞ്ഞുനാള്‍ തൊട്ടെ കഥകള്‍ പറയുമായിരുന്നു. ഇതെല്ലാം, അമ്മ പാര്‍വതി കുറിച്ചുവച്ചിരുന്നു. ഈ കഥകളെല്ലം ചേര്‍ത്തൊരു പുസ്തകം പൂര്‍ണ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. കഥാസമാഹാരത്തിലെ പൂമ്പാറ്റുമ്മയെന്ന കഥയാണ് മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഒരു കുട്ടി പൂമ്പാറ്റയോട് സംസാരിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. കുഞ്ഞുഭാവനയിലുള്ളതാണ് കഥ.  

ഇതേസ്കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് അമ്മ പാര്‍വതി. സൗണ്ട് എന്‍ജിനീയറാണ് അച്ഛന്‍ അജയന്‍ അടാട്ട്. പാഠപുസ്തകത്തില്‍ കഥ അച്ചടിച്ചുവന്നതറിഞ്ഞ് ഒട്ടേറെ പേര്‍ അഭിനന്ദനം അറിയിച്ചു.

ENGLISH SUMMARY:

The story written by Mei Sitara, a second grader, will be studied by thestudents of the third grade