വീടുവളപ്പില്‍ ഫലവൃക്ഷങ്ങള്‍ കൊണ്ടൊരു ഏദന്‍ തോട്ടം തീര്‍ത്തിരിക്കുകാണ് പത്തനംതിട്ട സ്വദേശി ജോണ്‍ബാബു. അറുപതിലധികം വ്യത്യസ്മായ ഫലവൃക്ഷങ്ങളാണ് വീടിനുചുറ്റും നട്ടുപിടിപ്പിച്ചത്. പ്രവാസിയായിരുന്ന ജോണ്‍ ബാബു വീടിനായി സ്ഥലം വാങ്ങി ആദ്യം ചെയ്തത് മരങ്ങള്‍ നട്ടുപിടിപ്പിക്കുകായിരുന്നു.
നാടന്‍ ഫലവൃക്ഷങ്ങള്‍ക്ക് പുറമേ ആപ്പിള്‍, പാക്കിസ്ഥാന്‍ ലെമണ്‍, മുസംബി, പലതരം ഓറഞ്ചുകള്‍, വിവിധ തരം മാവുകള്‍ തുടങ്ങി ഒട്ടേറെ വിദേശികളും തോട്ടത്തിലുണ്ട്. കാര്‍ഷിക കുടുംബമാണ് ജോണ്‍ ബാബുവിന്‍റേത്. പ്രവാസ കാലത്താണ് നിറയെ മരങ്ങള്‍ വേണമെന്ന തോന്നല്‍ വന്നത്. അങ്ങനെയാണ് രണ്ടരയേക്കര്‍ സ്ഥലം വാങ്ങി നടുവിലൊരു വീടുവച്ചത്. തൊട്ടടുത്തുള്ള റബര്‍തോട്ടത്തിലെ മരങ്ങളെല്ലാം വെട്ടിമാറ്റി ജോണ്‍ ബാബു ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ കൃഷിയും തുടങ്ങിയിരുന്നു.