wall-painting

TOPICS COVERED

വീട്ടുമതില്‍ ഒരു കാന്‍വാസായപ്പോള്‍ പ്ലസ്ടുക്കാരി അനന്യ അതില്‍ തീര്‍ത്തത് മനോഹര ചിത്രങ്ങള്‍. കണ്ണൂര്‍ പുഴക്കുളങ്ങരയിലെ വീട്ടിനകത്ത് കൗതുകത്തിന് വരച്ചുതുടങ്ങിയ അനന്യ പതുക്കെ അത് പുറത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു.

 

കടുംനിറത്തില്‍ ചായം മതിലിലേക്ക് വരച്ചെടുത്തപ്പോള്‍ കണ്ടവരൊക്കെ അത്ഭുതപ്പെട്ടു. ഭംഗി കണ്ട് ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടുണ്ടോ എന്ന് പലരും ചോദിച്ചു. അനന്യ അവരോടു പറഞ്ഞു ഇല്ലെന്ന്.. സ്വതസിദ്ധമായ കഴിവ് നിറത്തില്‍ മുക്കി മതിലില്‍ വരച്ചപ്പോള്‍ അത് തെയ്യവും ദൈവരൂങ്ങളും. തെയ്യങ്ങള്‍ പണ്ടേ പ്രിയപ്പെട്ടതാണ് അനന്യയ്ക്ക്.. മുഖത്തെഴുത്തുകളും ആടയാഭരണങ്ങളുടെ ചേലും അന്നുതൊട്ടേ മനസില്‍ പതിഞ്ഞവ..

Also Read; ദേവരഥസംഗമത്തിന് സാക്ഷിയായി കല്‍പാത്തി; ഒപ്പം സ്ഥാനാര്‍ഥികളും

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ അനന്യക്ക് പിന്തുണ കുടുംബം തന്നെ. നൃത്തസംവിധാനത്തിലും ചമയത്തിലും കഴിവുതെളിയിച്ച അനന്യയുടെ രചനാ വിസ്മയം കണ്ട് ഞെട്ടിയ നാട്ടുകാര്‍ ഒരു ആദരം തന്നെ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

ENGLISH SUMMARY:

When the house wall became a canvas, Plus-Two student Ananya created beautiful paintings on it. Starting inside her home in Puzhakkulangara, Kannur, Ananya’s artistic journey began as a casual endeavor, gradually expanding to the exterior walls, turning them into a display of her captivating art.