കേരളത്തിലെ ആശുപത്രികളുടെ നിലവാരം സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദങ്ങളെ ട്രോളി നടന് ഹരീഷ് പേരടി. അതിസമ്പന്നര്‍ പോലും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സിക്കാന്‍ മോഹിക്കുന്നെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. സമ്പന്നനായ ഒരു വ്യക്തി ഇക്കാര്യം നേരിട്ട് പറഞ്ഞത്രേ. ചേലക്കര ദേശമംഗലത്തെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ അവകാശവാദം.
സര്‍ക്കാര്‍ ആശുപത്രികളില്‍ എന്തെല്ലാം സൗകര്യങ്ങളാണ്. പോകാന്‍ നല്ല ആഗ്രഹവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ പിശുക്കനാണെന്ന് ആള്ക്കാര് കരുതും. ഈ ഒറ്റക്കാരണം കൊണ്ടാണ് പോകാത്തന്ന് അയാള്‍ പറഞ്ഞെന്നും മുഖ്യമന്ത്രി. ഇപ്പോഴിതാ മുഖ്യമന്ത്രിയെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് പേരടി.
കാല് ഒരു കല്ലിൽ തട്ടി ഒരു ചെറിയ മുറിവ് ഉണ്ടായെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ പിശുക്കനാണെന്ന് ആളുകൾ പറയും അതുകൊണ്ട് മുഖ്യമന്ത്രിയൊക്കെ പിശുക്കൻ എന്ന വിളി പേര് കേള്‍ക്കാതിരിക്കാന്‍ അമേരിക്കയിൽ പോയി മാതൃക കാണിച്ച് തന്നതുകൊണ്ട് താനും അമേരിക്കയിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തതായും പേരടി പറയുന്നു.
കുറിപ്പ്
ഇന്ന് എന്റെ കാല് ഒരു കല്ലിൽ തട്ടി ഒരു ചെറിയ മുറിവ് ഉണ്ടായി...എനിക്ക് സന്തോഷമായി..എല്ലാ സൗകര്യങ്ങളുമുള്ള,ഞാൻ എപ്പോഴെങ്കിലും പോവാൻ കൊതിച്ചിരുന്ന സർക്കാർ ആശുപത്രിയിലേക്ക് പോവാൻ എനിക്ക് ഒരു അവസരം ഒത്തുവന്നല്ലോ...ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു...അപ്പോഴാണ് കൂടെയുള്ളവർ പറയുന്നത്...അവിടെക്ക് പോയാൽ പിശുക്കനാണ് എന്ന് ആളുകൾ പറയും അതുകൊണ്ട് നമ്മുക്ക് അമേരിക്കയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാം എന്ന് ...നമ്മുടെ മുഖ്യമന്ത്രിയൊക്കെ പിശുക്കൻ എന്ന വിളി പേര്കേൾക്കാതിരിക്കാൻ വേണ്ടിയല്ലെ അമേരിക്കയിൽ പോയി മാതൃക കാണിച്ച് തന്നത് എന്ന് ...പിന്നെ ഒന്നും നോക്കിയില്ല അമേരിക്കയിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തു...നിങ്ങൾ ഭാഗ്യവാൻമാരായ പാവങ്ങൾ കേരളത്തിലെ സർക്കാർ ആശുപത്രിയിലെ കൊതിയൂറുന്ന സൗകര്യങ്ങൾ ഉപയോഗിക്കുമ്പോഴേക്കും നിർഭാഗ്യവാനായ ഞാൻ അമേരിക്കയിൽ പോയി കാലിലെ മുറിവിൽ മരുന്ന് കെട്ടി വെച്ച് വരാം