ഈയിടെ ഈ വീഡിയോ കണ്ട്, മനസലിഞ്ഞ് നിങ്ങൾ പണം അയച്ചിട്ടുണ്ടോ?.. തട്ടിപ്പാണ്... അർബുദം ബാധിച്ച് ഈ കുഞ്ഞ് മരണപ്പെട്ടിട്ട് 7 മാസം പിന്നിടുന്നു. ഒന്നാംക്ലാസില്‍ പഠിച്ചിരുന്ന മുഹമ്മദ് റയാന്‍ എന്ന കുട്ടിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് വന്‍ കൊള്ളയാണ്. മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കേ, ചികിത്സയ്ക്കായി പണം സമാഹരിക്കാൻ ഫിറോസ് കുന്നുംപറമ്പിലിന്‍റെ കൂടി സഹായത്തോടെ മാസങ്ങൾക്ക് മുമ്പ് ചെയ്ത വിഡിയോയാണിത്. ഇതിൽ എഡിറ്റ് ചെയ്ത് ബാങ്ക് അക്കൗണ്ട് നമ്പറും ഡേറ്റും മാറ്റിയാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് അരങ്ങേറുന്നത്.
ഈ കുട്ടിയുടെ പിതാവായ റഷീദാണ് മനോരമ ന്യൂസുമായി ബന്ധപ്പെട്ട് വേദനയോടെ ഈ വിവരം അറിയിക്കുന്നത്. ഓമനിച്ച് വളർത്തിയ കുട്ടി നഷ്
ടമായ വേദന ഒരു ഭാഗത്ത്. ആ മുറിവുണങ്ങും മുമ്പാണ് തന്റെ കുട്ടിയുടെ പേരിൽ വൻ തട്ടിപ്പ് നടക്കുന്ന വിവരം ആ പിതാവ് അറിയുന്നത്. ഒന്നോർത്ത് നോക്കൂ, എന്ത് ദയനീയമായ അവസ്ഥയാണത്. നമ്മൾ ഉടൻ തന്നെ ഫിറോസ് കുന്നുംപറമ്പിലിനെ ബന്ധപ്പെട്ട് ഇതിനെപ്പറ്റി ചോദിച്ചു. ഇത്തരത്തില്‍ താന്‍ ചെയ്ത നിരവധി വിഡിയോ ഡേറ്റും ബാങ്ക് അക്കൗണ്ട് നമ്പറും മാറ്റി ഉത്തരേന്ത്യന്‍ സംഘം പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിന് പിന്നിൽ വൻ ഉത്തരേന്ത്യൻ ലോബിയാണ്. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങുവുന്നത് പുണ്യമാണ്. എന്നാല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല. ആ കുഞ്ഞിന്‍റെ മരണ ശേഷം ഡേറ്റും ബാങ്ക് അക്കൗണ്ട് നമ്പരും മാറ്റി നീ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കോടിക്കണക്കിന് രൂപ തട്ടുകയാണ് കാണാമറയത്തിരിക്കുന്ന ദൃദയമില്ലാത്ത ചിലർ.. ഈ വിഡിയോ ഇനിയും പല അക്കൗണ്ടുകളില്‍ നിന്നും തീയതി അപ്ഡേറ്റ് ചെയ്ത് നിങ്ങള്‍ക്ക് എത്തിയേക്കാം. ദയവ് ചെയ്ത് വഞ്ചിതരാകാതിരിക്കൂ..
ബ്ലഡ് ക്യാൻസർ ബാധിച്ചാണ് ഈ കുഞ്ഞ് മരണത്തിന് കീഴടങ്ങുന്നത്. മജ്ജ മാറ്റിവക്കൽ മാത്രമായിരുന്നു അവസാനത്തെ പ്രതീക്ഷ. 50 ലക്ഷം രൂപയോളം അതിന് ആവശ്യമായിരുന്നു. ആ അവസരത്തിലാണ് കുട്ടിയുടെ പിതാവ് വേറെ വഴിയില്ലാതെ, ഫിറോന്ന് കുന്നുംപറമ്പിലിനെ ബന്ധപ്പെട്ട് ഇങ്ങനെയൊരു വിഡിയോ ചെയ്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ ഉപ്പയുടെയും ഉമ്മയുടെയും പ്രാര്‍ഥന ഫലം കണ്ടില്ല. 7 മാസം മുമ്പ് കുഞ്ഞ് അവരെ വിട്ട് പോയി. നഷ്ടപ്പെട്ടു പോയ കുഞ്ഞിന്‍റെ പേരില്‍ നടക്കുന്ന തട്ടിപ്പിന് തടയിടാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍.
ഇത്തരം കേസുകളില്‍ ഈ അക്കൗണ്ട് നമ്പരിന്‍റെ ഉടമയെ അന്വേഷിച്ച് പോയാല്‍ എത്തിപ്പെടുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലായിരിക്കുമെന്ന് പൊലീസ് പറയുന്നു. സാങ്കേതിക പരിഞ്ജാനം പോയിട്ട്, പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടിയിട്ടില്ലാത്ത ഗ്രാമീണരുടെ പേരിലായിരിക്കും മിക്കവാറും ഈ ബാങ്ക് അക്കൗണ്ട്. അവരുടെ ആധാര്‍ കാര്‍ഡും, ഫോട്ടോയും, മറ്റ് രേഖകളും വാങ്ങിയാണ് അജ്ഞാതര്‍ ബാങ്ക് അക്കൗണ്ടുണ്ടാക്കുന്നത്.
എന്തെങ്കിലും ചില്ലറ കൊടുക്കുമ്പോള്‍ തന്നെ ഈ ഗ്രാമീണര്‍ രേഖകളെല്ലാം അവര്‍ക്ക് നല്‍കും. ആ അക്കൗണ്ടിൽ വരുന്ന കോടിക്കണക്കിന് രൂപ പിന്‍വലിക്കുന്നതോ, അങ്ങനെയൊരു അക്കൗണ്ടുള്ള കാര്യമോ പോലും ഈ ഗ്രാമീണര്‍ക്ക് അറിയില്ലായിരിക്കും. ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മനുഷ്യരുടെ സിംപതിയെ മുതലെടുത്താണ് ഇക്കൂട്ടര്‍ കോടികളുണ്ടാക്കുന്നത്. ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തട്ടെ, നിങ്ങളുടെ ഇന്‍സ്റ്റഗ്രാമിലെത്തുന്ന എല്ലാ വിഡിയോയും വ്യാജമല്ല.. ഉത്തരം തട്ടിപ്പുകൾ നടക്കുന്നതിനാൽ വീഡിയോയുടെ സത്യാവസ്ഥ മനസിലാക്കി മാത്രം പണം അയക്കുക.