കോഴിക്കോട് കൊയിലാണ്ടിയില്‍ പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ വനിത എഎസ്ഐയെക്കൊണ്ട് മാപ്പുപറയിപ്പിച്ചു. കൊയിലാണ്ടി എഎസ്ഐ ജമീലയാണ് വിദ്യാര്‍ഥികളോട് മാപ്പുപറഞ്ഞത്.

ബസ് സ്റ്റാന്‍ഡില്‍ പതിവുപരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോഴായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് വനിത പൊലീസ് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണം. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മൂന്നുപേര്‍ അടങ്ങുന്ന വനിതാ പൊലീസുകാരെ തടഞ്ഞുനിര്‍ത്ത് മാപ്പുപറയിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നുണ്ട്.

Police misbehaved, and said sorry to the students later:

Alleging that the police misbehaved to the students, Woman ASI said sorry to them at Kozhikode Koyilandy