സൈബറിടത്ത് ഇപ്പോള്‍ വൈറല്‍ ഒരു ബസും ബസിന്‍റെ ഡ്രൈവറും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള കുറിപ്പാണ്. തലച്ചോറിലെ രക്തസമ്മർദ്ദം മൂലം കഴിഞ്ഞ ദിവസം തലയാഴം മാടപ്പള്ളി ചന്ദ്രലേഖയിൽ രജീഷ് എന്ന വ്യക്തി മരണപ്പെട്ടിരുന്നു. ബസ് ഡ്രൈവറായ രജീഷിനോടുള്ള സ്നേഹം പ്രകടനമാക്കി അവസാനമായി ഒന്ന് കാണാന്‍ ബസും എത്തി. 13 വയസില്‍ റ്റീന ബസില്‍ ക്ലീനറായി തുടങ്ങിയ രജീഷ് കണ്ടക്ടറും, ഡ്രൈവറുമൊക്കെയായി കുടുംബo പോറ്റിയിരുന്നത്.
രജീഷിനെ അവസാനമായി കാണാന്‍ വന്ന ബസും രജീഷിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയില്‍ അവസാനം വരെ കാത്തിരുന്ന ബസ് ഉടമയെയും കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.
ചികില്‍സയിലായിരിക്കെ മെഡിക്കൽ കോളേജിലെ ICU വിൽ വച്ചാണ് രജീഷ് മരണപ്പെട്ടത്. രജീഷ് ആശുപത്രിയിലായി അന്നു മുതൽ റ്റീനാ ബസിന്‍റെ ഓണർ വെള്ളൂർ സ്വദേശി പോളച്ചൻ രജീഷിന്‍റെ ജീവൻ രക്ഷിക്കുന്നതിനായി കാത്തിരുന്നത് ഒരു തൊഴിലാളി മുതലാളി ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണെന്നും കുറിപ്പില്‍ പറയുന്നു. രജീഷിനെ കാണാന്‍ ബസ് വീട്ടിലെത്തിയെന്നാണ് കുറിപ്പില്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്.
കുറിപ്പ്
രജീഷിനെ അവസാനമായി കാണാൻ റ്റീനാ ബസ് വീട്ടിലെത്തി. 13 വയസിലാണ് രജീഷ് വണ്ടി പണിയിലേക്ക് എത്തിയത്. റ്റീനാ ബസിന്‍റെ കിളിയും, കണ്ടക്ടറും, ഡ്രൈവറുമൊക്കെയായി കുടുംബo പോറ്റിയ രജീഷ് ഇനി ഓർമ്മകളിൽ മാത്രം '
തലയാഴം മാടപ്പള്ളി ചന്ദ്രലേഖയിൽ രജീഷ് തലച്ചോറിലെ രക്തസമ്മർദ്ദം മൂലം മെഡിക്കൽ കോളേജിലെ ICU വിൽ വച്ചാണ് മരണപ്പെട്ടത്. രജീഷ് ആശുപത്രിയിലായി അന്നു മുതൽ റ്റീനാ ബസിന്‍റെ ഓണർ വെള്ളൂർ സ്വദേശി പോളച്ചൻ രജീഷിൻ്റെ ജീവൻ രക്ഷിക്കുന്നതിനായി കാത്തിരുന്നത് ഒരു തൊഴിലാളി മുതലാളി ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നു.