എടാ മണ്ടന്‍മാരെ ആളറിഞ്ഞ് കളിക്കടാ..ഇത് മലയാളി പയ്യനാ..; ഡിജിറ്റില്‍ അറസ്റ്റിനെ പൊളിച്ച അശ്വഘോഷിന്‍റെ വിഡിയോകള്‍ക്ക് വരുന്ന കമന്‍റുകള്‍ ഇങ്ങനെയാണ്. പണം തട്ടാന്‍ വേണ്ടി ഡിജിറ്റില്‍ അറസ്റ്റ് എന്ന പേരിലാണ് പേരൂർക്കട സ്വദേശി അശ്വഘോഷ് സൈന്തവിനെ മുംബൈ സൈബർ സെല്ലിലെ ഇൻസ്പെക്ടർ എന്ന് പറഞ്ഞ് വിളിക്കുന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയിൽ വീഴാതെ വിദ്യാർത്ഥി തട്ടിപ്പ് പൊളിക്കുകയായിരുന്നു. തട്ടിപ്പ് സംഘത്തെ ക്യാമറയിൽ പകർത്തിയാണ് വിദ്യാർത്ഥി തട്ടിപ്പ് പൊളിച്ചത്. പിന്നാലെ തട്ടിപ്പ് സംഘം ഫോൺ വിളി അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു.
പിതാവ് ടി സി രാജേഷിന്റെ ഫോണിലേക്ക് വിളിച്ച സംഘം സാമ്പത്തിക തട്ടിപ്പിലെ പ്രതിയെന്ന് പറഞ്ഞ് കെണിയിൽ വീഴ്ത്താനാണ് ശ്രമിച്ചത്. ബി സി എ കഴിഞ്ഞ് സൈബർ സുരക്ഷ കോഴ്സും പഠിച്ച അശ്വഘോഷ് തട്ടിപ്പുകാരെ വീഴ്ത്താനുള്ള സുവർണാവസരമാണ് തിരിച്ചറിഞ്ഞു. പിന്നീട് നടന്നത് എല്ലാം ക്യാമറയിലാക്കി മുംൈബ സൈബർ സെല്ലിലെ ഇൻസ്പെക്ടർ എന്ന് പറഞ്ഞ് ഐ ഡി കാർഡും കാണിച്ചെത്തിയ രണ്ട് ഉദ്യോഗസ്ഥർ മുറിയിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തുകയും അശ്വഘോഷിന്റെ പേരിൽ 28 കേസുകളുണ്ടെന്ന് പറഞ്ഞ് ഒരു മണിക്കൂറോളം ഭീഷണിപ്പെടുത്തുകയും ചെയ്തു. ആധാർകാർഡും അക്കൗണ്ട് നമ്പറുമെല്ലാം ചോദിച്ചായിരുന്നു അടുത്ത വിരട്ടൽഎല്ലാം തമാശയോടെ കേട്ടിരുന്ന അശ്വഘോഷ് ഒടുവിൽ തിരിച്ച് പണി കൊടുത്തു.