ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ഇന്റർനാഷണൽ മെൻസ് ഡേയില്‍ പുരുഷന്മാരെപ്പറ്റി വൈറല്‍ കുറിപ്പുമായി ന്യൂറോ സര്‍ജന്‍ മനോജ് വെള്ളനാട്. ഇന്റർനാഷണൽ മെൻസ് ഡേയും ടോയ്ലറ്റ് ഡേയും പ്രമാണിച്ച് ടോയിലറ്റിൽ ഇരുന്ന് എഴുതിയ മെൻസ് ഡേ പോസ്റ്റ് എന്ന വിശേഷണത്തോടെയാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. 

അസമയത്ത്, ഒരാണിനെ ഒറ്റക്ക് കണ്ടാൽ, അത് തന്റെ അവസരം അല്ലാ, അവനു സംരക്ഷണം കൊടുത്ത്, സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്ന് മനസ്സിലാക്കുന്നവളാണ് യഥാർത്ഥ സ്ത്രീയെന്ന് അദ്ദേഹം കുറിച്ചു. ട്രോള്‍ രൂപത്തിലാണ് അദ്ദേഹം ഹ്രസ്വമായ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. 

ഓർക്കണം ഒരു ആണെന്നാൽ അയാൾ, അച്ഛനാണ്, ആങ്ങളയാണ്, മകനാണ്, ദേവനാണ്, ദേവേന്ദ്രനാണ്, വേന്ദ്രനാണ്, മാമനാണ്. എന്നെപ്പോലെ കുടുംബത്തിൽ പിറന്ന പുരുഷന്മാർ അസമയത്ത് പുറത്തിറങ്ങാറില്ല. ആശുപത്രിയിൽ ജനിച്ചവരുടെ കാര്യമാണ് പറഞ്ഞത്. – പരിഹാസ രൂപേണെ അദ്ദേഹം കുറിച്ചു. 

ഇന്നുമുതൽ എന്റെ മാമനായി കണ്ട് ഞാൻ സംരക്ഷിച്ചു കൊള്ളാമെന്നു സത്യപ്രതിജ്ഞ ചെയ്യുന്നുവെന്നാണ് അമ്പിളി പദ്മാക്ഷിയുടെ ട്രോള്‍ കമന്‍റ്. ട്രോളുകളുടെ പെരുമഴയാണല്ലോ, വേന്ദ്രനാണ് ഒരു സംശയവുമില്ല, എന്നാലും എന്ത് കൊണ്ടാകും ഈ രണ്ടു ഡേയും ഒറ്റ ദിവസമായത് തുടങ്ങി രസകരമായ പ്രതികരണങ്ങളാണ് കമന്‍റുകളിലേറെയും. 

ENGLISH SUMMARY:

Manoj Vellanad facebook post about International Men's Day