fish

മാസങ്ങള്‍ക്ക് മുമ്പ് 300 ന് മുകളില്‍ കയറിയിരുന്ന മത്തിവില ഒറ്റയടിക്ക് 50ലേയ്ക്കെത്തി. മത്തിവില കുറയാന്‍ എന്താകും കാരണം? . രണ്ട് മാസം മുമ്പ് കിലോയ്ക്ക് 350 രൂപ വരെ എത്തിയിരുന്ന വിഐപി മത്തി അല്ല ഇത്. ഇത് പഴയ അതേ സാധാരണക്കാരന്‍. വെറും 50 രൂപ. കുറച്ചു നാളുകളായി കേരള തീരത്ത് പലയിടത്തും മത്തി ചാകരയാണ്. 

 

കാലാവസ്ഥ ഇപ്പോള്‍ അനുകൂലമായതാണ് മത്തി ലഭ്യത  കൂടിയതിന്‍റെ കാരണമായി കരുതുന്നത്.  സമുദ്രോപരിതലത്തിലെ വെള്ളം തണുക്കുന്ന ലാനിനോ പ്രതിഭാസമാണ് ഇതിനു പിന്നിലെന്നും കരുതപ്പെടുന്നു. മത്തിച്ചാകര മത്സ്യതൊഴിലാളികളുടെ വറുതിക്ക് ഒരു പരിധി വരെ ആശ്വാസമാണ്. എന്നാല്‍ വില ഇടിയുന്നതില്‍ കച്ചവടക്കാര്‍ക്കും ആശങ്കയുണ്ട്. 

ഇതേ നില കുറച്ചധികം കാലം  തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കുറഞ്ഞ വിലയ്ക്ക് കുറച്ചുകാലം കൂടി എല്ലാവര്‍ക്കും മത്തി കഴിക്കാം.

ENGLISH SUMMARY:

The price of sardine reached 50 all at once. What will cause the price of sardines to fall?