TOPICS COVERED

തിരുവനന്തപുരം നഗരത്തിലെ പാലങ്ങളും പാര്‍ക്കുകളും ഒക്കെ ഇല്യുമിനേഷന്‍ ലൈറ്റുകളാല്‍ വർണ്ണ വിസ്മയം ചൊരിയുകയാണ്. കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ പുതിയ വഴിത്തിരിവാണ് ദീപാലങ്കൃതമാകുന്ന പാലങ്ങളെന്നാണ് ടൂറിസം മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. 

പാളയത്ത് ഇഎംഎസ് പാർക്കിനോട് ചേര്‍ന്ന പാലം കൂടി ദീപലംകൃതം ആയതോടെ തിരുവനന്തപുരം നഗരം വീണ്ടും വിസ്മയ കാഴ്ച സമ്മാനിക്കുകയാണ്. ഇല്യുമിനേഷന്‍ ലൈറ്റുകള്‍ കാണാനെത്തുന്ന ന്യൂജന്‍ പിള്ളേര്‍ക്ക് ഒന്നേ പറയാനുള്ളു. പൊളിയാണ്. 

നഗരം വ്യത്യസ്ത വര്‍ണങ്ങളില്‍ മിന്നിത്തിളങ്ങുമ്പോള്‍, നഗരത്തിലേക്ക് എത്തുന്ന വഴികളില്‍ തെരുവ് വിളക്കുകള്‍ കണ്ണടച്ചിരിക്കുകയാണ്. പേട്ട– പള്ളിമുക്ക് മുതല്‍ ചാക്ക വരെയും സ്ഥിതി വ്യത്യസ്തമല്ല.

Also Read; രാഷ്ട്രപതി കഴിഞ്ഞാല്‍ സ്വന്തമായി പിന്‍കോഡുള്ളത് അയ്യപ്പന്; ശബരിമല തപാല്‍ മുദ്രയ്ക്ക് 50 വയസ്

വ്യത്യസ്ഥ അഭിപ്രായങ്ങള്‍ സ്വാഭാവികമാണെങ്കിലും, അലങ്കാരത്തിന് പണം ചെലവഴിക്കുമ്പോള്‍ അണഞ്ഞ തെരുവ് വിളക്കുകളും ഗതാഗത കുരുക്കും നഗരത്തിലെ പ്രധാന പ്രശ്നം തന്നെയാണ്. നാല് മാസം മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ച് അലങ്കരിച്ച പാളയം അടിപ്പാതയിലെ ലൈറ്റുകള്‍ ഒരു വശത്ത് കണ്ണടച്ചു.

ENGLISH SUMMARY:

The bridges and parks in Thiruvananthapuram are drowned in a colorful glow from illumination lights, creating a stunning visual spectacle. The Tourism Minister recently stated that the illuminated bridges mark a new turning point on Kerala's tourism map.