TOPICS COVERED

മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മനുഷ്യനായത് കൊണ്ട് മാത്രം നിങ്ങൾ വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്. ഗുജറാത്തിൽ പോകുമ്പോഴൊക്കെ സബർമതി ആശ്രമത്തിന്‍റെ ഏതെങ്കിലുമൊരു കോണിൽ ധ്യാന മഗ്നനാവുക എന്നത് ശീലമാണെന്നും സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു. ബാപ്പുജി സ്നേഹം, 2020 ഒക്ടോബറിൽ ചെയ്ത പോസ്റ്റാണെന്നും സന്ദീപ് പോസ്റ്റിൽ കുറിച്ചു.

നല്ല മനുഷ്യനാവുക, സത്യസന്ധനാവുക, ശുചിത്വമുള്ളവനാവുക, സഹജീവികളോട് കരുണയുള്ളവനാവുക എന്ന അടിസ്ഥാന മൂല്യങ്ങൾ ഗാന്ധിജിയോളം പ്രാവർത്തികമാക്കിയ മറ്റൊരാളില്ല. പൊതുപ്രവർത്തനത്തിൽ നമ്മെ ഔന്നത്യത്തിലെത്തിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളാണിവ. രാജ്യവും ജനങ്ങളും വിശിഷ്യാ പൊതുപ്രവർത്തകരും മഹാത്മജിയുടെ ആശയങ്ങളെ പിന്തുടക എന്നത് കാലഘട്ടത്തിന്‍റെ അനാവാര്യതയാണ്. ബുദ്ധിമുട്ടെന്നു തോന്നാം, എങ്കിലും ആ മനുഷ്യൻ ഊടും പാവും നെയ്ത ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമമെങ്കിലും നടത്താമെന്നും സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ENGLISH SUMMARY:

sandeep varrier about mahatma gandhiji facebook post