സന്തോഷത്തോടെ ഉറങ്ങി കിടന്ന ആ രാത്രിയില്‍ മറ്റൊരു പുലര്‍ച്ച സ്വപ്നം കണ്ടാണ് അവര്‍ കിടന്നത്. എന്നാല്‍ മദ്യലഹരിയിലെ മരണപ്പാച്ചില്‍ എടുത്തത് പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം അഞ്ച് പേരുടെ ജീവനാണ്. അമിത വേഗത്തില്‍ ഉറങ്ങി കിടന്ന നാടോടി സംഘത്തിന്‍റെ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു ലോറി. ജീവനായിട്ടുള്ള നിലവിളി കേട്ടിട്ടും വാഹനം നിര്‍ത്താതെ ക്ലീനര്‍ ആക്സിലേട്ടറില്‍ ചവിട്ടി ലോറി മുന്നോട്ട് പായിച്ചു. ഒടുവില്‍ നാട്ടുകാരാണ് ലോറി പിടിച്ചത്. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. 

ക്ലീനര്‍ കണ്ണൂര്‍ ആലങ്കോട് സ്വദേശി അലക്സ് മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍  ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. നാട്ടിക ജെ.കെ. തിയറ്ററിനടുത്ത് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. റോഡ് പണിനടക്കുന്ന ഭാഗത്താണ് അപകടം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു.

108 ആംബുലൻസുകൾ, തളിക്കുളം ആംബുലൻസ്, തളിക്കുളം മെക്സിക്കൻ ആംബുലൻസ് എന്നിവയിലാണ് മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രികളിലേക്ക് മാറ്റിയത്. പരിക്കേറ്റവരിൽ ഒരാൾ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിൽ വിവരമറിയിച്ചത്.

ENGLISH SUMMARY:

In a tragic incident, a speeding lorry rammed into a group of nomadic people and killed five including two children at Nattika here. The accident took place near JK Theatre around 4 am on Tuesday. Seven people were injured in the mishap. Three are in critical condition at Government Medical College Hospita