തൃശൂർ കുറുപ്പം റോഡിനു സമീപത്താണ് മരങ്ങൾ തിങ്ങി നിറഞ്ഞ മനോ മോഹനൻ ചേട്ടന്റെ വീട്. 16 വർഷം കൊണ്ട് മനോമോഹൻ നട്ടു വളർത്തിയ മരങ്ങൾക്ക് കണക്കില്ല. തറവാടിന്റെ മുറ്റം മുതൽ ടെറസ് വരെ പല മരങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.
എണ്ണിതീർക്കാനാവാത്ത ഈ മരങ്ങളെക്കുറിച്ചാണ് മനോമോഹൻ ചേട്ടൻ പറഞ്ഞു തരുന്നത്. ഈ കൊച്ചു പറമ്പിൽ എത്ര രുചികളുണ്ട്.? എത്രയിനം മരങ്ങളുണ്ട്? ആർക്കറിയാം അതൊക്കെ? നട്ടുവളർത്തിയ മനോമോഹൻ ചേട്ടന് തന്നെ അതെ കുറിച്ചൊന്നും വലീയ ധാരണയില്ല. ഇനി ഇതിന്റെയൊക്കെ പേര് എന്താ? പ്രായമിത്രയും ആയില്ലേ മറക്കാതിരിക്കാൻ ഓരോ മരത്തിലും പേര് ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്.
അച്ഛനിലൂടെയാണ് മനോമോഹൻ ചേട്ടനും കൃഷിയെ തൊട്ടറിഞ്ഞത്. പക്ഷേ ഇന്ന് ഇത് തുടരുന്നതിന് ചില തടസ്സങ്ങളുണ്ട്. നൂറിലധികം വ്യത്യസ്ത മാവുകൾ, പത്തിനം പ്ലാവുകൾ ഞാവൽ, ഓറഞ്ഞ്, അവക്കാഡോ, അബിയൂ, ബ്രസീലിയൻ ട്രീ ഗ്രേപ്, റംബൂട്ടാൻ, ഇങ്ങനെ നമ്മൾ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ എത്ര ഫല വൃക്ഷങ്ങളാണിവിടെ.