മനുഷ്യന്‍ കടന്ന് ചെല്ലാത്ത ഇടങ്ങളിലും തീയണയ്ക്കാന്‍ ഉപയോഗിക്കുന്ന റോബോടിക് ഉപകരണം സ്വന്തമാക്കി അഗ്നിരക്ഷാസേന. ഇതൊടൊപ്പം വന്‍ജലാശയങ്ങളില്‍ അകപ്പെടുന്നവരെ കണ്ടെത്തന്‍ വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന ഡ്രോണ്‍ക്യാമറയും മുഖ്യമന്ത്രി പിണറായി വിജയന്‍ സേനയ്ക്ക് സമര്‍പ്പിച്ചു.
ദുഷ്കരപാതകളില്‍ അതിവേഗമെത്തി തീകെടുത്താന്‍ കഴിയുന്ന റോബോട്ടാണിത്. അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത, തീആളപ്പടരുന്ന ഇടങ്ങളില്‍ ഈ റോബോട്ടിന്റെ സഹായം തേടാം.
പുതിയ ഉപകരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗ്നിരക്ഷേ സേനയ്ക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.