accident-medical-student

പഠനത്തില്‍ മിടുക്കര്‍, സ്വപ്നം കണ്ടത് സമൂഹത്തെ സേവിക്കുന്ന ഡോക്ടര്‍മാരാകാന്‍... എന്നാല്‍ ഒരു സിനിമ കാണാനായുള്ള യാത്ര ചെന്നവസാനിച്ചത് മരണത്തിലേക്ക്. രണ്ടുമാസം മുൻപാണ് ഒന്നാം വർഷ എംബിബിഎസ് ക്ലാസ് തുടങ്ങിയത്. വൈദ്യപരിശീലനം നടത്തേണ്ടിയിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ജീവനറ്റ ശരീരങ്ങളായി അവരെത്തിയപ്പോൾ ആശുപത്രി പരിസരം വിദ്യാർഥികളെയും നാട്ടുകാരെയും കൊണ്ടു നിറഞ്ഞു. കൂട്ടുകാര്‍ വിങ്ങിപൊട്ടി. Read More :‘ചേട്ടാ..രക്ഷിക്കണേ..’, വാവിട്ടു കരഞ്ഞ് കാറിലുണ്ടായിരുന്നവര്‍; നൊമ്പരം

 

ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ (19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്. ആറുപേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികള‍ാണ്. ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ്, കൊല്ലം ചവറ വെളിത്തേടത്ത് മക്കത്തിൽ മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി മുതുപ്പിലാക്കൽ കാർത്തികയിൽ ആനന്ദ് മനു, എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മി ഭവനിൽ ഗൗരി ശങ്കർ, എടത്വ സ്വദേശി ആൽവിൻ ജോർജ്, തിരുവനന്തപുരം മരിയനാട് ഷെയ്ൻ ഡെൻസ്റ്റൻ എന്നിവർക്കാണു പരുക്കേറ്റത്. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 15 ബസ് യാത്രക്കാർക്കും പരുക്കേറ്റു.

 

കനത്ത മഴയിൽ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Five first-year medical students were killed after their car collided head-on with a state transport bus in Kerala's Alapuzzha district on Monday night.