ഗർഭകാലചികിൽസാ പിഴവിനെ തുടർന്ന് ആലപ്പുഴയിൽ അപൂർവ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനിതക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് ഇന്നലെ രാവിലെ മുതൽ തളർച്ചയിൽ ആണെന്നും വിദഗ്ധ സമിതി നിർദേശിച്ച ചികിൽസ ഇതുവരെ ലഭ്യമായിട്ടില്ലെന്നും പിതാവ് അനീഷ് പറഞ്ഞു. ഓക്സിജൻ ലെവൽ വളരെ താഴ്ന്നുവെന്നും അണുബാധയും ഉണ്ടെന്നും മെഡിക്കൽ കോളജ് അധികൃതര്‍ അറിയിച്ചു.