sreedeep-family

‘പഠിക്കാന്‍ മിടുക്കനായിരുന്നു അവന്‍, പഠന മികവിന് അവന് ഒരു അവാര്‍ഡ് കൊടുക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത്, ഒറ്റ മകനാണ്’,  ആലപ്പുഴ കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് മരിച്ച പാലക്കാട് സ്വദേശി ശ്രീദീപിനെ പറ്റി പറയുമ്പോള്‍ ആ വാര്‍ഡ് കൗണ്‍സിലര്‍ വിങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് അച്ഛനെയും അമ്മയും വിളിച്ച  ശ്രീദീപ് പഠനത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു. അഭിഭാഷകനും അധ്യാപികയുമായ മാതാപിതാക്കളുടെ ഏക മകനാണ് ശ്രീദീപ്. Read More :മഴ കാരണം കാഴ്ചമങ്ങി; അമിതഭാരവും അപകടകാരണമായി; കണ്ണീര്‍ക്കാഴ്ച

ഇന്നലെ രാത്രി ഒൻപതരയോടെ കളർകോട് ചങ്ങനാശേരി ജംക്‌ഷനു നൂറ് മീറ്റർ വടക്കാണ് അപകടമുണ്ടായത്. ഗുരുവായൂർ– കായംകുളം ഫാസ്റ്റ് പാസഞ്ചർ ബസില്‍ കാര്‍ വന്നിടിക്കുകയായിരുന്നുവെന്ന്  ദൃക്സാക്ഷികൾ പറയുന്നു. കാര്‍ അതിവേഗത്തിലായിരുന്നുവെന്ന് ബസ് കണ്ടക്ടർ മനീഷ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലായി. കാർ പൂർണമായി തകർന്നു. മറ്റ് വാഹനങ്ങളിൽ പോയവരും നാട്ടുകാരും പാഞ്ഞെത്തി കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. മൂന്നു പേർ അപ്പോൾത്തന്നെ മരിച്ചു.

Google News Logo Follow Us on Google News

ENGLISH SUMMARY:

alappuzha kalarkode road accident death sreedeep family reaction