devandhan-grandfather

‘എന്നോടായിരുന്നു അവന് ഏറെ സ്നേഹം, കഴി‍ഞ്ഞ ഓണത്തിന് വന്നപ്പോള്‍ അപ്പൂപ്പാ ഞാന്‍ തലമുടി വെട്ടിതാരം എന്ന് പറ‍ഞ്ഞ് എന്‍റെ മുടി വെട്ടി, ഇനി ക്രിസ്മസിന് വരാം മുടി വെട്ടി തരാം എന്ന് പറഞ്ഞ് പോയവനാ..ഇപ്പോ..അവന്‍ പോയി..’ നെഞ്ച് പൊട്ടിയാണ് കളര്‍കോട് അപകടത്തില്‍ മരിച്ച കോട്ടയം പാല സ്വദേശി ദേവനന്ദന്‍റെ മുത്തച്ഛന്‍ കൊച്ചുമകനെ പറ്റി പറയുന്നത്. വീടിനെയും നാടിനെയും മുത്തച്ഛനെയും ഒരുപാട് സ്നേഹിച്ച ആളായിരുന്നു ദേവനന്ദന്‍. അവധി കിട്ടിയാലുടെനെ കുടുംബ വീട്ടിലെത്തി മുത്തച്ഛനെ കാണുമായിരുന്നു. Read more : വൈദ്യപരിശീലനം നടത്തേണ്ടിരുന്ന ആശുപത്രിയില്‍ ജീവനറ്റ ശരീരങ്ങളായി അവര്‍ ; കണ്ണീര്‍

പഠനത്തില്‍ മിടുക്കനായിരുന്ന ദേവനന്ദന് ആദ്യ പരിശ്രമത്തില്‍ തന്നെ നീറ്റ് കിട്ടിയിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് കളർകോട്  അപകടമുണ്ടായത്. ഗുരുവായൂർ– കായംകുളം ഫാസ്റ്റ് പാസഞ്ചർ ബസും കാറും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ബസിന്റെ അടിയിലായി. കാർ പുർണമായി തകർന്നു. മറ്റ് വാഹനങ്ങളിൽ പോയവരും നാട്ടുകാരും പാഞ്ഞെത്തി കാറിനുള്ളിൽ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. കാറിൽ ഉണ്ടായിരുന്നവരിൽ മൂന്നു പേർ അപ്പോൾ തന്നെ മരിച്ചിരുന്നു. 

അതേ സമയം ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് ആര്‍ടിഒ. റെന്‍റ്  എ കാര്‍ ലൈസന്‍സ് ഇല്ലാത്തയാളാണ് കാര്‍ നല്‍കിയത്.അപകടസമയത്ത് കാര്‍ ഒാടിച്ചത് അഞ്ച് മാസം മുന്‍പ് ലൈസന്‍സ് എടുത്ത വിദ്യാര്‍ഥിയാണ്. ഡ്രൈവിങ് പരിചയക്കുറവ് അപകടത്തിന് പ്രധാന കാരണമെന്നും എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ പറഞ്ഞു. 

ENGLISH SUMMARY:

Devanandan's grandfather, speaking after the tragic Kallarkot accident that claimed his grandson's life, shared heartfelt memories and reflections about Devanandan. He described him as a bright and cheerful individual who brought immense joy to the family. The grandfather expressed profound grief over the loss, recalling their close bond and Devanandan's aspirations. His words conveyed not just sorrow but also a deep love and pride for his grandson, emphasizing the irreparable void left behind by this unfortunate incident.