ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരിക്കേ മരിച്ച ആല്‍വിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. അപകടത്തിൽ പരുക്കേറ്റ മറ്റു നാലു പേർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. അതേ സമയം കാർ നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയ ഉടമയ്ക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തു.

പോസ്റ്റ്മോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കൽ കോളജിൽ ആൽവിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും ആൽവിന് കണ്ണീരോടെ വിട നൽകി. മൃതദേഹത്തിൽ മന്ത്രി പി.പ്രസാദ്, H സലാം MLA , കലക്ടർ അലക്സ് വർഗീസ് അടക്കമുള്ളവർ ഉൾപ്പടെയുള്ളവർ അന്ത്യാഞ്ജലി ആർപ്പിച്ചു. വിദേശത്ത് നിന്നു ബന്ധുക്കൾ എത്താനുള്ളതിനാൽ തിങ്കളാഴ്ച്ചയാണ് സംസ്ക്കാരം. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിക്കും. എടത്വ സ്വദേശിയായ കൊച്ചുമോൻ ജോർജിന്‍റേയും മീനയുടെയും മൂത്തമകനാണ് ആൽവിൻ. 

അപകടത്തിൽപ്പെട്ട വാഹനത്തിന്‍റെ ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. പോലീസിന്‍റെ അന്വേഷണവും തുടരുകയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനം തിങ്കളാഴ്ച്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ അഞ്ചു വിദ്യാർഥികൾ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് ആൽവിനും . അപകടത്തിൽ ഗുരുതര പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള നാലു പേരുടെ നില 

ENGLISH SUMMARY:

Kalarcode accident, Alvins cremation