മലയാള സാഹിത്യലോകത്തെ കരുത്തരായ എഴുത്തുകാരിലൊരാള്‍. കഥയുടെ കാമ്പുകൊണ്ടും ലാളിത്യം കൊണ്ടും വായനക്കാരെ വിസ്മയിപ്പിച്ച കഥാകൃത്ത്.. മറ്റാരുമല്ല, മലയാളത്തിന്‍റെ പ്രിയപ്പെട്ട പപ്പേട്ടന്‍, ടി പത്മനാഭന്‍ ഇന്ന് തൊണ്ണൂറ്റിയഞ്ചിന്‍റെ നിറവിലാണ്. കണ്ണൂരിലെ വീട്ടിലിരുന്ന് പിറന്നാള്‍ സന്തോഷങ്ങളും കഴിഞ്ഞകാല ഓര്‍മകളും പങ്കുവെയ്ക്കുകയാണ് പത്മനാഭന്‍.