കേരള പൊലീസിൽ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) അപേക്ഷ ക്ഷണിച്ചു. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 2025ന് ജനുവരി ഒന്നു വരെ അപേക്ഷിക്കാം. 31,100 രൂപ മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം.
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഹയർ സെക്കന്‍ഡറി (പ്ലസ് ടു) അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഗിയറോടു കൂടിയ മാേട്ടാർ സൈക്കിള്‍, ലൈറ്റ് മാേട്ടാർ വാഹനങ്ങള്‍, ഹെവി പാസഞ്ചർ വാഹനങ്ങള്‍, ഹെവി ഗുഡ്സ് വാഹനങ്ങള്‍ തുടങ്ങിയവ ഓടിക്കുന്നതില്‍ നിലവില്‍ സാധുവായ ഡ്രൈവിങ് ലൈസന്‍സും ഡ്രൈവേഴ്സ് ബാഡ്ജും നേടിയിരിക്കണം. കൂടാതെ പിഎസ്‌സി നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ഡ്രൈവിങിനുള്ള പ്രാഗല്‍ഭ്യം തെളിയിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് വിജ്ഞാപനത്തില്‍ പറയുന്ന ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം. വിജ്ഞാപനത്തില്‍ പറയുന്ന കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തുകയും വേണം.
കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം. ആറുമാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ അപ്‍ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ ഉദ്യോഗാര്‍ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല.
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് അപേക്ഷയില്‍ മാറ്റം വരുത്തുവാനോ അപേക്ഷ ഒഴിവാക്കാനോ സാധിക്കില്ല. ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷയുടെ സോഫ്റ്റ് കോപ്പി എടുത്തു സൂക്ഷിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ് മുതലായവ തെളിയിക്കുന്നതിവുള്ള ഒറിജിനല്‍ രേഖകള്‍ കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്‍ മതിയാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 01.01.2025 ബുധനാഴ്ച രാത്രി 12 മണി. വിജ്ഞാപനം പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക