nila-kalolsavam1

TOPICS COVERED

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറുകയാണ് കോഴിക്കോട് സ്വദേശിനി നിള നാഥ്. മനസ്സിൽ ഒന്നാം സ്ഥാനം എന്നതിനപ്പുറത്ത് അമ്മയുടെ ആഗ്രഹം പൂര്‍ത്തിയാക്കുകയെന്നതാണ്   ലക്ഷ്യം.

കടലോളം സ്നേഹം തന്ന ഒരു അമ്മയുണ്ട് നിളയുടെ ഓർമ്മകളിൽ. നിളയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ ലോകത്തോട് തന്നെ വിടപറഞ്ഞു പോയ അമ്മ ഷീബ അമ്മയുടെ ആഗ്രഹം സഫലമാക്കാൻ ആണ് കാലിൽ ചിലങ്ക കെട്ടിയത്.

അമ്മയുടെ ആഗ്രഹം സഫലമാക്കുന്നതിന് പിന്നിൽ അച്ഛൻ ബിജുനാഥിന്റെ സമർപ്പണം കൂടിയുണ്ട്. മകളുടെ പരിശീലനത്തിനായി എത്ര സമയം ചെലവിടാനും ഈ അച്ഛന് മടിയില്ല.

ചേളന്നൂർ എകെകെആർ എച്ച്എസ്എസ്സിലെ വിദ്യാർത്ഥിയായ നിള 15 സംസ്ഥാനങ്ങളിലും മൂന്നു വിദേശരാജ്യങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. എന്റെ ഓരോ ചലനത്തിലും ഞാൻ എന്റെ അമ്മയെ തന്നെയാണ് കാണുന്നത്.  മൽസരത്തെ ഗൗരവത്തോടെയാണ് കാണുന്നത്. പക്ഷേ എനിക്ക് ഭയമില്ല.

 
Nila wore anklets to fulfill her mother's dream: