ഉത്തര മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും അമ്മത്തെയ്യങ്ങൾ ഉൾപ്പെടെ  കെട്ടിയാടുന്നത് പുരുഷൻമാരാണ്. എന്നാൽ ഇതില്‍ നിന്നും വ്യത്യസ്‍തമായി സ്ത്രീകൾതന്നെ കെട്ടിയാടുന്ന ഒരു തെയ്യക്കോലമാണ് കണ്ണൂരിലെ ദേവക്കൂത്ത്‌. ഒന്നിടവിട്ട വർഷങ്ങളിലെ ധനുമാസത്തിൽ നടക്കുന്ന ദേവക്കൂത്തിൽ എട്ടാം തവണയും കോലം കെട്ടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാടായിലെ അംബുജാക്ഷി.

നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട്‌ പൂതേടിയെത്തി ഈ ദ്വീപില്‍ അകപ്പെട്ടുപോയ  ഒരു ദേവകന്യകയുടെ കഥയാണ് ദേവക്കൂത്തിന്‍റെ ഐതിഹത്യത്തിന് പിന്നില്‍. 

ആയിരംതെങ്ങ് കടവില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ പള്ളിച്ചെങ്ങാടത്തില്‍ പുഴ കടന്നാണ് ദ്വീപിലേക്കുള്ള യാത്ര. ദ്വീപിലെത്തിയാല്‍ സംഘത്തെ അഷ്‍ട ഐശ്വര്യ വിഭവത്തോടെ സ്വീകരിച്ച് താഴേക്കാവ് കൂലോത്തേക്ക് ആനയിക്കും. അവിടെ പ്രത്യേകം തയ്യാറാക്കിയ കുച്ചിലില്‍ (ചെറിയ പന്തല്‍) പ്രവേശിക്കുന്നു. ചുവപ്പും വെള്ളയും ചേര്‍ന്ന ഞൊറിഞ്ഞുടുപ്പാണ് അരയില്‍. തലയില്‍ തലപ്പാളിയും ചെറിയൊരു തൊപ്പിക്കിരീടവും. ചായില്യം കൊണ്ട് ചുവപ്പിച്ച പാദങ്ങളില്‍ ചിലമ്പിന് പകരം പ്രത്യേകതരം പാദസരം. മൃദുവായ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടു സ്ത്രീകൾ പിടിച്ച ചുവന്ന മറ പറ്റിയാണു ദേവക്കൂത്തിലെ കോലം ക്ഷേത്രനടയ്ക്കൽ എത്തുന്നത്‌.ദേവലോകത്ത്‌ നിന്നെത്തിയ ഏഴ്‌ ദേവകന്യകളില്‍ ഒരാളായിരുന്നു അവള്‍. 

പകല്‍മുഴുവൻ ദ്വീപ് കണ്ടാസ്വദിച്ച് നടക്കുകയായിരുന്നു സംഘം. ഇടയിലെപ്പൊഴോ ആണ് അവള്‍ക്ക് വഴി തെറ്റിപ്പോയത്.  കൂട്ടുകാരിയെ അന്വേഷിച്ച് കരഞ്ഞുതളര്‍ന്ന ശേഷിച്ച ആറ് ദേവകന്യകളും ഇരുളും മുമ്പ് ദേവലോകത്തേക്ക് തിരിച്ചു പറന്നു.  ദ്വീപിൽ അകപ്പെട്ടുപോയ പാവം ദേവകന്യക ഒരു വള്ളിക്കെട്ടിൽ ഭയന്ന് കരഞ്ഞുതളര്‍ന്നിരിക്കുകയായിരുന്നു ആ നേരമത്രയും. പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു അവള്‍ക്ക്. പിന്നെ കൂട്ടുകാരെങ്ങനെ അവളെ കാണാൻ?! ഉടുതുണിക്ക്‌ മറുതുണി പോലും ഇല്ലാത്ത അവസ്ഥ. ആ രാത്രി മുഴുവൻ ആ വള്ളിക്കുടില്‍ കഴിയേണ്ടി വന്നു അവള്‍ക്ക്. പല ദേവന്മാരെയും അവള്‍ മനം നൊന്തുവിളിച്ചു. ആരും തിരിഞ്ഞുനോക്കിയില്ല. പക്ഷേ ഒടുവില്‍ അവളെ സഹായിക്കാൻ ഒരാളെത്തി.

കോലം കെട്ടുന്നതിന് മുന്നോടിയായി കോലധാരിയായ സ്‍ത്രീ മൽസ്യമാംസാദികൾ പൂർണ്ണമായി ഉപേക്ഷിച്ച്‌ 41 ദിവസത്തെ വ്രതത്തിന് ശേഷം ദേവക്കൂത്തിന് കോലധാരിയും കാവിലേക്ക് ആനയിച്ചത്

ENGLISH SUMMARY:

Devakooth in Kannur is a Theyyam performance where women themselves participate in the ritualistic dance