പിക്കപ്പിൽ പപ്പയും പാട്ടും റെഡി. ഇനി കാരള്‍ യാത്രയാവാം. തൃശൂർ കുരിയച്ചിറ ഇടവകയിലെ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്തിൽ തുടങ്ങിയ കാരള്‍ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാവും. തുടക്കം പൊളിച്ചു, കലക്കി, തിമിർത്തു. ചേട്ടന്മാരേന്താ സുമ്മാവാ എന്ന് ചോദിക്കേണ്ടി വരും ഈ കാഴ്ച്ച കണ്ടാൽ. കുർബാന കഴിഞ്ഞു കാരൾ വണ്ടിയിൽ പാട്ടിട്ടു പിന്നെ ഒന്നും നോക്കിയില്ല. ചേട്ടന്മാർ ഫുൺ ഓൺ വൈബിലാണ്.
ക്രിസ്മസ് കാലത്ത് പിക്കപ്പിൽ കാരൾ പോകുന്നത് ഒരു സാധാരണ കാഴ്ച്ചയാണെങ്കിലും കുരിയച്ചിറക്കാർക്ക് സ്വന്തം ഇടവകയിൽ ഇത് ആദ്യത്തെ അനുഭവമാണ്. എല്ലാ വീട്ടിലും ക്രിസ്മസ് സന്തേശം എത്തിക്കാനുള്ള പോക്കാണിത്. മൂന്ന് ദിവസം കൊണ്ട് എല്ലാ വീടുകളിലേക്കും ഉണ്ണിയേശുവിന്റെ സന്ദേശം എത്തും.