waterfall-accident

TOPICS COVERED

അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൻജിനീയറിങ് വിദ്യാർഥികളുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി എന്നിവരെയാണ് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡോണൽ ഷാജിയുടെ ചുണ്ടിലും ഇരുചെവികളിലും കണ്ണിലും മുറിവുകളുണ്ടായിരുന്നു. ഇത് മീൻ കൊത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ജില്ല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

ENGLISH SUMMARY:

Drowning at Aruvikuthu waterfall claimed the lives of two engineering students in Muttam, Post-mortem examinations