kattappana-sabu-merykutty-2

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്‍റെ ആത്മഹത്യയിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴി ഇന്ന് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. സാബുവിന്റെ ആത്മഹത്യക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം, ജീവനക്കാരായ ബിനോയി, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക.

 

സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി അംഗം വി.ആർ.സജിയുടെ മൊഴിയും രേഖപ്പെടുത്തും. സാബുവിന്റെ ഭാര്യയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കും. Also Read: കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്‍റെ ആത്മഹത്യ; പ്രത്യേകസംഘം അന്വേഷിക്കും


മൊഴിയിലും സിസിടിവി ദൃശ്യങ്ങളിലുംനിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകൾ കിട്ടുമോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌  ഇന്ന് കട്ടപ്പനയിൽ പ്രതിരോധ സദസ് നടത്തും.

ENGLISH SUMMARY:

Idukki sabu death special team probe