സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രവർത്തകരെ പരിഹസിച്ച്  സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ സംഘപരിവാർ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തവ ഭവനങ്ങളിൽ എത്തുന്നതായിരുക്കും എന്നാണ് സന്ദീപ് വാര്യരുടെ പോസ്റ്റിൽ പറയുന്നത്.

കുറിപ്പ്

പാലക്കാട് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാർ സംഘടന തന്നെയാണ്. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക , അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാൻ  കപട നാടകം കളിക്കുക. ഇതാണ് ബിജെപി. സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണ് .

ENGLISH SUMMARY:

Sandeep varier mocks Sangh Parivar, 'Soon after getting bail, he will come to Christian homes with Christmas cake'