TOPICS COVERED

എം.ടി. വാസുദേവവൻ നായരുടെ ജന്മനാടായ കൂടല്ലൂർ ഗ്രാമം വായനക്കാരുടെ  നാടുപോലെയാണിന്ന്. നിളാ തീരത്തും താന്നിക്കുന്നിലും മലമക്കാവിലും കൊടിക്കുന്നിലുമൊക്കെ പ്രിയ എഴുത്തുകാരന്റെ കഥാപ്രപഞ്ചം അനുഭവിച്ചറിയാം. 

കാലത്തിനു പിടികൊടുക്കാത്ത ചിലയിടങ്ങളുണ്ട് കൂടല്ലൂരിൽ. ഒരു പത്തുവയസുകാരൻ ചങ്ങമ്പുഴയുടെ രമണൻ വായിച്ചാസ്വദിച്ച വീട്. പിന്നെപ്പിന്നെ അക്കിത്തവും ഇടശ്ശേരിയും ഒക്കെ അക്ഷരരൂപത്തിൽ കടന്നുവന്ന തറവാട്. വാക്കുകളുടെ മാന്ത്രികത അനുഭവിച്ച കൗമാരക്കാരൻ്റെ നിശബ്ദതാവളം. ഈ തറവാടിനോട് ചേർന്ന് പുറകുവശത്താണ് താന്നിക്കുന്ന് . കൂടല്ലൂരുകാരുടെ താണിക്കുന്ന്  . ഇതിൻ്റെ ഒരു ഭാഗത്താണ് എം.ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ മലമക്കാവ് സ്കൂൾ.

നിളയെ കണ്ടുകൊണ്ടിരിക്കാൻ എം.ടി. ഇവിടെ ഒരു കോട്ടേജ് പണിതു - അശ്വതി. പക്ഷേ ഇന്നിവിടെ നിന്നാൽ നിളയെ കാണാനാകില്ല. കാടും പടലും മാത്രം. നിളയുടെ അടുത്തെത്താൻ കുറച്ചു നടക്കണം. പൊന്തക്കാട്ടിലൂടെയും പിന്നെ മണൽതിട്ടയിലൂടെയും. നിളയുടെ ഈ അവസ്ഥ എം.ടിയുടെ എക്കാലെത്തെയും വലിയ ദു:ഖമാണ്. കഥാകാരൻ്റെ പരദേവതയായ കൊടിക്കുന്ന് ഭഗവതി തന്നെ നിളയെ കാത്തു രക്ഷിക്കട്ടെ. എല്ലാ പിറന്നാളിലും എം.ടി മുടങ്ങാതെ വരുന്ന ഇടം. 

എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം

എം.ടി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കുമരനല്ലൂരും അദ്ദേഹത്തിന് പകർന്നത് അനുഭവങ്ങളുടെ അക്ഷയപാത്രം. എം.ടിയിലെ വായനക്കാരൻ വളർന്നപന്തലിക്കാൻ സഹായിച്ച ഇടമാണ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റെ ഇല്ലം. വായനയുടെ വാതായനങ്ങൾ മലർക്കെ തുറന്ന അക്കിത്തം മനയ്ക്ക് സ്വന്തമാണ് എം.ടി. അദ്ദേഹത്തിന് തിരിച്ചും. ഈ പ്രപഞ്ചത്തിലെ പല നക്ഷത്രങ്ങളും ഇന്നില്ല. എങ്കിലും അവയുടെ വെളിച്ചം ഇന്നും വഴികാട്ടുന്നു, ജീവിത സന്ധികളിൽ കരുത്തുപകരുന്നു.

സുരേഷ് വിശ്വത്തോടൊപ്പം എൻ.കെ.ഗിരീഷ് മനോരമ ന്യൂസ്.

വാക്കുകളുടെ സൗന്ദര്യ ആരാധനയാണ് എംടിക്ക് എഴുത്ത് എങ്കിൽ, അർഥം കൊണ്ടുള്ള ആറ്റിക്കുറുക്കലാണ് പ്രസംഗങ്ങൾ. കലാ പരിസരത്ത് തന്നെയാണ് എം.ടി. എന്ന പ്രാസംഗികൻ അധികവും നിന്നത്. ഇടയ്ക്ക് മാത്രം രാഷ്ട്രീയ–സാമൂഹിക വിഷയങ്ങളിൽ തുറന്നടിച്ചു. കേൾക്കേണ്ടവർ കേട്ടു, കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതാണ് ആകെത്തുക.

 [<mos><itemID>4</itemID><itemSlug>speech</itemSlug><objSlug>speech</objSlug><objID>aa6edb5d-da96-4c7e-92e2-a5070fdad1d0</objID><mosID>WASP3D.CHNGRASQL02.MOS</mosID><mosAbstract>speech@SLUG_TOP_MT.wsp</mosAbstract><abstract>speech@SLUG_TOP_MT.wsp</abstract><objDur>1</objDur><objTB>50</objTB><mosExternalMetadata><mosScope>STORY</mosScope><mosSchema></mosSchema><mosPayload>speech@SLUG_TOP_MT.wsp</mosPayload></mosExternalMetadata></mos>] 

 [Duration:2'29"]  [<mos><itemID>3</itemID><itemSlug>MT speech-pkg-3</itemSlug><objID>29c0a5e242680ef9003897234cae0b20</objID><mosID>KARTHAVYA.QEA.MOS</mosID><mosAbstract>pkg-mtspeechN-2612-06 2:29</mosAbstract><abstract>pkg-mtspeechN-2612-06 2:29</abstract><objPaths><objPath techDescription="Hires">/mnt/share_mc2_watch/pkg-mtspeechN-2612-06.mxf</objPath><objProxyPath techDescription="Lowres">file:///mnt/proxy_PROXY/mc2_watch/pkg-mtspeechN-2612-06.mxf.lowres.webm</objProxyPath><objProxyPath techDescription="Thumbnail">file:///mnt/proxy_PROXY/mc2_watch/pkg-mtspeechN-2612-06.mxf.thumbnail.jpg</objProxyPath></objPaths><objDur>7458</objDur><objTB>50</objTB><objSlug>pkg-mtspeechN-2612-06</objSlug><mosExternalMetadata><mosScope>STORY</mosScope><mosSchema>UNKNOWN</mosSchema><mosPayload><objType>VIDEO</objType></mosPayload></mosExternalMetadata></mos>] 

<<<<

പ്രസംഗകലയിൽ ഒരു വിദഗ്നല്ലെന്ന്, തൻറെ പ്രസംഗസമാഹാരമായ ‘വാക്കുകളുടെ വിസ്മയത്തിൽ’ എം.ടി പണ്ടേ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്.

പ്രത്യക്ഷപ്പെട്ടത്.. ഒഴിവാക്കാൻ പറ്റാത്ത സദസുകൾക്ക് മുന്നിൽ മാത്രം. പങ്കുവച്ചതിലധികവും അപ്പപ്പോൾ രൂപം കൊണ്ട ചിന്ത. 

 HOLD - (സുകുമാർ അഴീക്കോടിനോട് ഒരു ആത്മകഥയെഴുതാൻ പറയുന്നത് )

പ്രസംഗം കൊണ്ട് ആളെക്കൂട്ടിയ സുകുമാർ അഴീക്കോടിനോട്  ഇങ്ങനെ ഉപദേശിച്ച എം.ടിയെ, ചങ്ങാതിയുടെ പ്രസംഗശൈലി സ്വാധീനിച്ചേയില്ല. എപ്പോഴും എല്ലാം വിളിച്ചുപറഞ്ഞില്ല. പറയേണ്ടത് ബാക്കിവച്ചുമില്ല.

HOLD - നോട്ടു നിരോധനം, മുല്യച്ചുതി പ്രസംഗങ്ങൾ

ആരാധക വൃന്ദത്തോട് അമിതാവേശത്തോടെ പ്രതിപത്തി കാട്ടാത്ത എം.ടി.. സദസിലോ മൈക്കിന് മുന്നിലോ നാടകീയതക്ക് നിന്നില്ല. കേരളത്തിന് പുറത്തുള്ള വേദികളിലും ഇംഗ്ലീഷിലും ഒഴിച്ച്, എഴുതിതയാറാക്കി പ്രസംഗിച്ചത് തന്നെ ചുരുക്കം.

HOLD- എം.ടി. സാർക് പ്രസംഗം

സാഹിത്യസദസിലേക്ക് പോകുമ്പോൾ  മാത്രമാണ്, പറയേണ്ടതിന് അടുക്കും ചിട്ടയും ആലോചിക്കാറുള്ളതെന്ന് എം.ടിയുടെ തന്നെ സാക്ഷ്യം

HOLD- എം.ടി. –സാഹത്യ ക്യാംപ്

പ്രസംഗവും പ്രസ്തവാനയും അഭിമുഖവും അത്യാവിശ്യമോ അനിവാര്യമോ ആയിരുന്നില്ല എം.ടിക്ക്. എങ്കിലും ഇടയ്ക്ക് അദ്ദേഹം പ്രസംഗിച്ചു. ഭാഷകൊണ്ട് അർഥം ചാർത്തിയ പതിഞ്ഞ ഇടിമുഴക്കങ്ങളായി അത് കാലം കടന്ന് മുഴങ്ങട്ടെ.

*******

MOHAMAD RASHID 

മനോരമ ന്യൂസ്

ENGLISH SUMMARY:

Koodallur, the birthplace of M.T. Vasudevan Nair, has become a cherished land for readers. The beloved writer's literary universe can be experienced in places like the banks of the Nila River, Thannikkunnu, Malamakkavu, and Kodikkunnu.