TOPICS COVERED

കാലത്തെ അക്ഷരങ്ങളിൽ ഒതുക്കിയ പേരാണ് എം ടി വാസുദേവൻ നായർ. അറ്റൻഡൻസ് രജിസ്റ്ററിൽ കോറിയിട്ട ആ അക്ഷരങ്ങൾ ഇന്നും നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് പാലക്കാട് കുമരനെല്ലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ. 

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കഥകൾ വായിച്ചു വളർന്നിടം....ആ അക്ഷരവൃക്ഷത്തിന് വളരാൻ വളം പകർന്ന മണ്ണ്.... എം ടിയെ കൂടാതെ ആക്കിത്തത്തിനും വേര് പടർത്തിയിടം. കുമരനെല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ... 1944 - 45 കാലഘട്ടത്തെ മൂന്നാം ഫോറം ക്ലാസിലാണ് വാസുദേവൻ എം ടി എന്ന മലയാളിയുടെ സ്വന്തം എം ടി പഠിച്ചിരുന്നത്. 

ആ പേര് രേഖപ്പെടുത്തിയ അറ്റൻഡൻസ് രജിസ്റ്റർ ഏഴു പതിറ്റാണ്ടിനിപ്പുറവും ഇവിടെ ഭദ്രമാണ്. 189 അധ്യയന ദിനങ്ങളിൽ 162ലും എംടി ഹാജർ... ജീവിതത്തിലെ കാർക്കശ്യം കൗമാരത്തിലെ ശീലിച്ച പ്രതിഭ. ഇന്ന് എം ടി യുടെ വിയോഗവേളയിൽ ആ സ്‌മൃതികളെ, കണ്ടെടുക്കാൻ ശ്രമിക്കുകയാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ.  

കൂടല്ലൂര് മുതൽ കുമരനെല്ലൂർ വരെ 10 കിലോമീറ്റർ....  എം ടി നടന്ന വഴികളിൽ, വളർന്ന മണ്ണിൽ, കണ്ടെടുത്ത കഥാപാത്രങ്ങളിൽ അങ്ങനെ അങ്ങനെ കൂടല്ലൂർ എന്ന ഗ്രാമവും,, കുമരനെല്ലൂരിലെ ഈ സ്കൂളും,,,എന്നും നിറഞ്ഞു നിൽക്കും.... അറ്റൻഡൻസ് പുസ്തകത്തിലെ വാസുദേവന്റെ പേരിൽ മങ്ങിയ മഷി എന്നും ബാക്കി നിൽക്കുന്നുണ്ട്. ഇവിടെ പഠിച്ചിറങ്ങുന്ന തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ആ പേര് അങ്ങനെ നിള പോലെ പരന്നൊഴുകും.

ENGLISH SUMMARY:

Kumaranellur Higher Secondary School preserves a seven-decade-old attendance register.