മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ഒപ്പം എം.ടി.വാസുദേവന്‍ നായര്‍ എന്ന കരുത്ത് ഇനിയില്ല. ഭാഷയുടെ കൈ മുറുകെപ്പിടിച്ച്, മലയാളി ജീവിതത്തിന്റെ ശക്തിദൗര്‍ബല്യങ്ങളെ സുന്ദരമായി ചാലിച്ചുചേര്‍ത്ത് ആ മനുഷ്യന്‍ താണ്ടിയ ദൂരങ്ങള്‍, ചെന്നെത്തിയ ലോകങ്ങള്‍ ചെറുതല്ല. വന്നെത്തിയപ്പോള്‍ ചേര്‍ത്തുപിടിച്ച കോഴിക്കോടിനെ സാക്ഷിയാക്കി, ആ രണ്ടക്ഷരം നമുക്ക് നഷ്ടമായി. നിശ്ശബ്ദനായി കൂടെനടന്ന എം.ടി, നിശ്ശബ്ദനായി തന്നെ മടങ്ങുമ്പോള്‍ മലയാളം മൂകമാണ്. വാക്ക് ബാക്കിയുണ്ട്. ഭാഷ സാക്ഷിയുണ്ട്. ജീവിതത്തിന്റെ ചൂടും ചൂരും സൗരഭ്യവും പരത്തിയ ആ എഴുത്തുലോകമാണ് ഇനി ആശ്വാസം. വിഡിയോ കാണാം.

ENGLISH SUMMARY:

Malayalam writer mt vasudevan nair inspiring journey