Shafi parambil with Facebook post about road accidents - 1

പ്രൈവറ്റ് ബസിലും, കെഎസ്ആര്‍ടിസി ബസിലും യാത്ര ചെയ്തപ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനും തുറന്ന കത്തുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. കെഎസ്ആര്‍ടിസി ബസുകളില്‍ ചില സൈക്കോ ജീവനക്കാരുണ്ടെന്ന ഗുരുതരമായ ആക്ഷേപമാണ് കത്തിലൂടെ താരം ഉന്നയിക്കുന്നത്.

മാന്യമായി തൊഴിൽ ചെയ്യുന്ന ജീവനക്കാര്‍ക്ക് കൂടി കളങ്കം വരുത്തുന്നത് ഇത്തരത്തിലുള്ള കുറച്ച് സൈക്കോ ജീവനക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തനിക്ക് അപകട മരണം സംഭവിക്കാത്തത് അദ്ഭുതമാണെന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ, അമ്മയുടെയും അച്ഛൻ്റെയും പ്രാർത്ഥനയാണോ, അല്ല മറ്റ് എന്തെങ്കിലും അത്ഭുതമാണോ എന്നറിയില്ല. അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടിപണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്.

കണ്ണൂരിൽ നിന്നും തിരിച്ച് KSRTC ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത്പോലെ അത്ക്കും മേലെ സൈക്കോ ജീവനക്കാർ. ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല, മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണം.

ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പോഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. സർക്കാർ സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മൽസര ഓട്ടം KSRTC എങ്കിലും മതിയാക്കണം. കാറിൽ എപ്പോഴും യാത്ര ചെയ്യാൻ പറ്റില്ല. മനുഷ്യൻമാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരൻ്റെ അപേക്ഷയാണെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

ENGLISH SUMMARY:

Santhosh Keezhattoor fb post about ksrtc driver