ക്രിസ്തുവിന്‍റെ കാലത്തെ 'റോമന്‍ വെള്ളിക്കാശി'നെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. ഈ വെള്ളിക്കാശ് കാണാനുള്ള അവസരമാണ് കോഴിക്കോട് നടന്ന നാണയ പ്രദര്‍ശനമൊരുക്കിയത്. കാലിക്കറ്റ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയാണ് ചരിത്രത്തിലേക്ക് വഴി തുറന്ന നാണയ പ്രദര്‍ശനം സംഘടിപ്പിച്ചത്.
ഓരോ നാണയവും ഓരോ ചരിത്രം പേറുന്നുണ്ട്. സൂര്യന്‍ അസ്‌തമിക്കാത്ത സാമ്രാജ്യത്തിന്‍റെ നാണയങ്ങളിലുണ്ട് അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥ പറയുന്ന ഇന്ത്യയുടെ മുഖം. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തെക്കുറിച്ച് അറിയാനും ലോക നാണയ വൈവിധ്യങ്ങളും വിശദീകരിക്കുന്നതായിരുന്നു പ്രദര്‍ശനം.
ഹൈദരലിയുടെ കാലത്തിറക്കിയ ശിവന്‍റെയും പാര്‍വതിയുടെയും ചിത്രമടങ്ങുന്ന നാണയം അപൂര്‍വതയാണ്. ഇന്ത്യയില്‍ ഇതുവരെ ഇറക്കിയ നാണയവും കറന്‍സിയും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ഇന്ത്യയില്‍ അച്ചടിയില്‍ പിഴവ് സംഭവിച്ച കറന്‍സികളും പ്രദര്‍ശനത്തെ വേറിട്ടതാക്കി. വിവിധ വിദേശരാജ്യങ്ങളുടെ കറന്‍സികളുടെ വലിയൊരു ശേഖരവുമുണ്ടായിരുന്നു.