kochi-newyear

ന്യൂയര്‍ കളറാക്കാന്‍ ഫോര്‍ട്ട് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിച്ച് കൊച്ചിക്കാര്‍ പുതുവല്‍സരത്തിലേക്ക് ചുവട് വയ്ക്കും. ന്യൂയര്‍ ആഘോഷങ്ങളുടെ ഭാഗമായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. സ്വദേശികളുും വിദേശികളുമായി ആയിരങ്ങളാണ് കൊച്ചിയിലേക്ക് എത്തുക. 

​നീല മഴമരവും, നിറയെ കാഴ്ച്ചകളുമായി ഫോര്‍ട്ട് കൊച്ചി സന്ദര്‍ശകരെ വരവേല്‍ക്കുകയാണ്. വെളി മൈതാനത്ത് ഗലാഡി ഫോര്‍ട്ട് കൊച്ചി ഒരുക്കിയ 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് ഇത്തവണ കത്തിക്കുന്നത്. പരേഡ് മൈതാനത്ത് കാര്‍ണിവല്‍ കമ്മിറ്റി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവച്ചിരുന്നു. അതിനാല്‍ വെളിയില്‍ ജനക്കൂട്ടം തിങ്ങി നിറയാനും സാധ്യതയുണ്ട്. ന്യൂയര്‍ ആഘോഷത്തിന്‍റെ ഭാഗമായി 1000 പൊലീസുകാരെ സുരക്ഷാക്കായി നിയോഗിച്ചു. 

റോറോ സര്‍വീസും ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാട്ടര്‍മെട്രോ സര്‍വീസും 7 മണിയോടെ അവസാനിപ്പിക്കും. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതി ജംഗഷനിലേക്ക് രാത്രി 12 മുതല്‍ വാട്ടര്‍ മെട്രോ സര്‍വീസ് നടത്തും. കൊച്ചി മെട്രോ രാത്രി 2 മണിവരെയും ഉണ്ടാകും.