ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ കലോത്സവത്തെ പരിഷ്കരിക്കണമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ. ആനിമേഷൻ മത്സരം ഉൾപ്പെടെ ഇനങ്ങളിൽ ഉൾപ്പെടുത്തണമെന്നും കലോത്സവത്തെ കൂടുതൽ ജനകീയമാക്കാൻ ഇത് ഉപകരിക്കുമെന്നും ഡോ.ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു.