pappa-kalolsavam

സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാത്തരം ട്രോളുകളെയും കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ടെന്നും ഇടയ്ക്കിടെ എയറിലാവുന്നത് പപ്പയുടെ വിധിയാണെന്നും എഎ റഹീമിന്റെ മകൻ ഗുൽമോഹർ. ' അഭിനയമാണ് എന്റെ പാഷൻ. രാഷ്ട്രീയത്തോട് എനിക്ക് അധികം താല്പര്യമില്ല. എന്റെ പപ്പ തന്നെയാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്. സിനിമയുമായി മുന്നോട്ടു പോകാനാണ് എന്റെ ആഗ്രഹം. - ഗുൽമോഹർ പറഞ്ഞു. സമീപകാലത്ത് തിയേറ്ററുകളിൽ വിജയമായ മുറ എന്ന ചിത്രത്തിലൂടെയാണ് ഗുൽമോഹർ സിനിമയിലേക്ക് ചുവട് വെച്ചത്. വിക്രം പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രത്തിലും ഗുൽമോഹർ ഒരു വേഷമിടുന്നുണ്ട്.