nithya-das-viral-photops

സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി നിത്യ ദാസ്. തന്‍റെ സോഷ്യല്‍മീഡിയ പേജുകളിലാണ് താരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മഞ്ഞ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് സഹോദരിയോടൊപ്പം നിൽക്കുന്ന‌‌‌ നിത്യയാണ് ചിത്രത്തിലുള്ളത്. 'മൂത്ത സഹോദരി രണ്ടാമത്തെ അമ്മയാണ്, നമ്മെ മുന്നോട്ട് നയിക്കാനും സംരക്ഷിക്കാനും എപ്പോഴും ഒപ്പമുണ്ടാകും' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. 

നിത്യ ദാസിന് ഒരിക്കലും പ്രായമാകാറില്ല എന്ന് ആരാധകർ പറയാറുണ്ട്. നിത്യയുടെ ഫോട്ടോകളും മകള്‍ക്കൊപ്പമുള്ള റീലുകളും എപ്പോഴും വൈറലാകാറുണ്ട്. മകളെക്കാള്‍ നിത്യയ്ക്ക് പ്രായം കുറവു തോന്നിക്കുമെന്നൊക്കെ സ്ഥിരം കമന്‍റുകളാണ്.

ഈ പറക്കും തളികയാണ് നിത്യ ദാസിന്‍റെ പ്രശസ്തമായ ചിത്രം. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് നിത്യ വിവാഹം കഴിച്ചത്.  സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.