ആമയിഴഞ്ചാന്‍ തോട്ടിൽ മാലിന്യത്തിൽ വീണ് ജോയി എന്ന തൊഴിലാളി മരിച്ചത് നാടകത്തിലൂടെ ഓർത്തെടുത്ത് വിദ്യാർത്ഥികൾ. കാഴ്ചക്കാരിയായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും. മേയർ അടക്കമുള്ള ജന പ്രതിനിധികളോട് പറയാനുള്ളതെല്ലാം പറഞ്ഞാണ് കൊല്ലം. കൊല്ലം എസ്. എൻ. ഡി. പി. വെ. എച്ച്.എസ്.എസ് സ്കൂളില കുട്ടികൾ കക്കൂസ് എന്ന നാടകം അവതരിപ്പിച്ചത്.
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം കോരാൻ ഇറങ്ങിയ ജോയി അതിൽ വീണ് മരിച്ചത് അഞ്ചു മാസം മുന്നേ കേരളത്തെ ഞ്ഞെട്ടിച്ചിരുന്നു. അതിന്റെ കാണക്കാർ അത് മറന്നെങ്കിലും കുട്ടികൾ നാകത്തിലൂടെ ഓർമ്മിപ്പിച്ചു.
ജോയിയുടെ ജീവിതവും മാലിന്യ പ്രശ്നവും സാമൂഹിക പ്രതിബദ്ധതയുള്ള അനേകായിരം കാര്യങ്ങളും നാടകം പരാമർശിച്ചു.
നാടകത്തിന് സാക്ഷിയായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. എല്ലാ രാഷ്ട്രീയ ജാതിമത വ്യവസ്ഥകൾക്കെതിരെയും നാടകം ചൂണ്ടുവിരൽ ഉയർത്തിയപ്പോൾ കയ്യടി ആയിരുന്നു കാണികളുടെ മറുപടി. എല്ലാത്തിനും മേയർ സാക്ഷി.
ജോയിയുടെ മരണത്തോടെ കേരളം ചോദിക്കാനിരുന്ന മിക്ക ചോദ്യങ്ങളും നാടകത്തിൽ ഉണ്ടായിരുന്നു.
മാലിന്യത്തിൽ മുങ്ങിപ്പോയ ജോയിയെ കേരളം കണ്ണീരോടെയാണ് തിരഞ്ഞത്. ആ നോവ് കാഴ്ചക്കാരിലും കാണാമായിരുന്നു.