ഹണി റോസിനെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച് രാഹുൽ ഈശ്വര്‍.  അമ്പലത്തിലും പള്ളിയിലും ഡ്രസ് കോഡ് ഉണ്ടെന്നും, ഹണി റോസിന്‍റെ വസ്ത്രധാരണത്തിലെ വിമര്‍ശനം ശ്രദ്ധിക്കണമെന്നും രാഹുലിന്‍റെ ഇന്‍സ്റ്റാ പോസ്റ്റില്‍ പറയുന്നു. ഹണിയെ പോലെയുള്ളവര്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് മാതൃകയാവണം, ബോബി ചെമ്മണ്ണൂരിനെ  ഒരു വര്‍ഷം ജയിലില്‍ ഇടണോ എന്ന് ചിന്തിക്കണമെന്നും രാഹുല്‍ പറയുന്നു. 

വാക്കുകള്‍ക്ക് മിതത്വം വേണമെങ്കില്‍ വസ്ത്രധാരണത്തിനും മിതത്വം വേണം. ഹണിയുടെ വസ്ത്രങ്ങള്‍ ഇടയ്ക്കെങ്കിലും സഭ്യതയുടെ അതിര്  ലംഘിക്കുന്നതാണെന്ന് മനോരമ ന്യുസിനോട് രാഹുല്‍ പ്രതികരിച്ചിരുന്നു. അതേ സമയം രാഹുൽ ഈശ്വറിനെതിരെ പ്രതികരണവുമായി ഹണി റോസ് രംഗത്ത് എത്തി.

രാഹുലിന് ഭാഷയിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഹണി റോസ് പ്രതികരിച്ചു. എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ വരേണ്ടി വന്നാൽ അക്കാര്യം ശ്രദ്ധിക്കാമെന്നും പരിഹാസരൂപത്തിൽ ഹണി വ്യക്തമാക്കി.

ENGLISH SUMMARY:

Actress Honey Rose recently criticized Rahul Easwar's views on women's clothing, suggesting that his language control is lacking, especially when discussing women's attire, rahul replay