പത്തനംതിട്ട പീഡനക്കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി വൈകി പമ്പയില്‍നിന്നാണ് മൂന്നുപേരെയും പിടികൂടിയത്. ഒരു എഫ്.ഐ.ആര്‍ കൂടി പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്തു. ഇതുവരെ റജിസ്റ്റര്‍ ചെയ്തത് എട്ട് എഫ്.ഐ.ആറുകളാണ്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. 

 

ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. പ്ലസ് ടു വിദ്യാര്‍ഥിയും മീന്‍ കച്ചവടക്കാരായ സഹോദരങ്ങളും മൂന്ന് ഓട്ടോറിക്ഷ തൊഴിലാളികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.  അഞ്ചുവർഷത്തിനിടെ 64 പേർ പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. കായികതാരം കൂടിയായ പെൺകുട്ടി സിഡബ്ല്യുസി സംരക്ഷണയിലാണ്.

 

സൗഹൃദം നടിച്ച് പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി. പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളുമായി പങ്കുവച്ചു. ഇങ്ങനെ 2019 തുടങ്ങി അഞ്ചുവർഷത്തിനിടെ പീഡിപ്പിച്ചത് 64 പേർ.  34 ആളുകളുടെ പേരുകൾ പെൺകുട്ടി എഴുതിവെച്ചിരുന്നു. ഇപ്പോൾ 18 വയസ്സുള്ള വിദ്യാർഥിനിക്ക് വിശദമായ കൗൺസിലിംഗ് നൽകിയപ്പോഴാണ് പീഡന വിവരം പുറത്തായത്. പ്രതികളിൽ മിക്കവരും 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികളിൽ ഒരാൾ പോക്സോകേസിൽ ജയിൽവാസം അനുഭവിക്കുകയാണ്.

 

അച്ഛന്റെ ഫോണിലൂടെയാണ്  പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ജില്ലയ്ക്ക് പുറത്തുള്ള ആളുകളും പ്രതികളായേക്കും. പത്തനംതിട്ട ചുട്ടിപ്പാറയിൽ വച്ചും പീഡനം നടന്നു. പെൺകുട്ടിയുടെ നാട്ടുകാരും

സുഹൃത്തുക്കളും കായിക താരങ്ങളും പരിശീലകരുമൊക്കെ പ്രതികളാണെന്ന് സിഡബ്ലിസി ചെയർമാൻ എൻ രാജീവ് പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ അഞ്ചുപേരിൽ നാലുപേർക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് കേസ്. പട്ടികജാതി പട്ടിക വർഗപീഡന നിരോധന നിയമവും പ്രതികൾക്കെതിരെയുണ്ട്.

Three more people have been taken into custody in the Pathanamthitta abuse case:

Three more people have been taken into custody in the Pathanamthitta abuse case. The three were apprehended late at night from Pamba. Pathanamthitta Police have registered one more FIR, bringing the total number of FIRs registered so far to eight. More arrests are expected today.