മുഴപ്പിലങ്ങാട് ബീച്ചിന്‍റെ മുഖം മാറുകയാണെന്നും, ഇവിടുത്തെ ഒന്നാംഘട്ട വികസന പ്രവൃത്തികൾ അവസാനഘട്ടത്തിലാണെന്നും വ്യക്തമാക്കി ഫെയ്സ്ബുക്ക് പോസ്റ്റുമായി ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിൻ്റെ ഒന്നാംഘട്ട വികസന പ്രവൃത്തികൾ അവസാനഘട്ടത്തിലാണെന്ന് അദ്ദേഹം ഫെയ്സ്ബിക്കില്‍ കുറിച്ചു. മുഖം മാറുന്ന മുഴപ്പിലങ്ങാട് ബീച്ചിനെപ്പറ്റിയുള്ള ഒരു റീലും അദ്ദേഹം പങ്കുവെച്ചു.
ഇതുപോലെ ധർമടം തുരുത്തിലേക്ക് ബോട്ട് സർവീസ് കൊണ്ട് വരണമെന്നും, അവിടെ സ്വകാര്യ പങ്കാളിത്തത്തോടെ റെസ്റ്റോറന്‍റുകള്‍ ആരംഭിക്കണമെന്നുമാണ് സിബിന്‍ മാധവിന്‍റെ മകന്‍റ്. ഇത്രയും അധികം നാച്ചുറല്‍ റിസോഴ്സസ് ഉപയോഗപ്പെടുത്താതെ ഇരിക്കുന്നത് കൊണ്ടാണ് എല്ലാവരും ഗോവയിലും കർണാടകയിലും ഒക്കെ പോകുന്നതെന്ന് കൂടി അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
എല്ലാം ഭംഗിയായി ഉണ്ടാക്കിയതിന് അഭിനന്ദനങ്ങൾ നേരുകയാണ് മുഹമ്മദ് അലി എന്ന പ്രൊഫൈല്‍. എന്നാല്‍ ഇത് നല്ല രീതിയിൽ മെയിന്‍റനന്‍സ് ചെയ്ത് കൊണ്ടു പോവുന്നതിൽ ഭരണകൂടങ്ങൾ പരാജയമാണെന്നുകൂടി ഓര്‍മിപ്പിക്കുന്നു അദ്ദേഹം.
വാസ്കോഡ ഗാമ വന്നിറങ്ങിയ കാപ്പാട് ബീച്ചിന്റെ ലുക്കും മാറ്റണമെന്നും, ഏല്ലാ സപ്പോർട്ടുമുണ്ടെന്നും പറയുന്നു ഫൈസല്‍ കാരാട്ട്. ബീച്ച് ഒക്കെ നന്നാവുന്നുണ്ട്, പക്ഷെ യാത്ര വലിയ പ്രശ്നമാണ് എന്ന അഭിപ്രായമാണ് ജെ മുത്തുകുമാര്‍ പങ്കിട്ടത്. മുഴുപാപ്പിലങ്ങാട് ഇറങ്ങിയാൽ ബീച്ചിലേക്ക് ഓട്ടോ വിളിച്ചാൽ ഗേറ്റ് അടിച്ചിട്ടുണ്ടോ, ബ്ലോക്ക് ഉണ്ടോ എന്നൊക്കെ നോക്കി അവര്‍ക്ക് സൗകര്യപ്പെട്ടാൽ മാത്രമേ ട്രിപ്പ് വരൂ... ഇനി ബീച്ചിൽ നിന്നും ഹൈവേയിലേക്ക് ആയാലും അത് തന്നെയാണ് സ്ഥിതി. സ്വന്തമായി വാഹനം ഇല്ലാത്ത കുടുംബം ആണെങ്കിൽ പെട്ടത് തന്നെ. ടൂറിസ്റ്റ് കേന്ദ്രം ആവുമ്പോൾ എല്ലാം സൗഹൃദം ആയിരിക്കണം. ദൗർഭാഗ്യവശാൽ നമ്മുടെ ബീച്ചകളിൽ പൈസ കൂടുതലും സർവീസ് മോശവും എന്നതാണ് സ്ഥിതി. മറ്റു നാടുകളിൽ നിന്ന് വരുന്നവർക്ക് നമ്മുടെ നാടിനെക്കുറിച്ചു മോശം അഭിപ്രായം ഉണ്ടാകാൻ മാത്രമേ സാധ്യതയുള്ളൂ..
ഇതിന് പരിഹാരം കാണാൻ കൂടി ശ്രമിക്കുക... എല്ലാ വികസനങ്ങൾക്കും അഭിനന്ദനങ്ങൾ – അദ്ദേഹം ദീര്‍ഘമായ കമന്‍റിലൂടെ വിശദീകരിക്കുന്നു.