ജയച്ചന്ദ്രന്‍ സമ്മാനിച്ച മിക്കവാറും എല്ലാ പാട്ടുകളും അതിന്റെ മൗലികതയോടെ സൂക്ഷിക്കുന്നയാളെ കാണാം. തിരുവനന്തപുരം മലയിന്‍കീഴ് കാരന്‍ ജി. പ്രദീപ് കുമാറാണ് ജയച്ചന്ദ്രന്റെ ആദ്യ സിനിമാ ഗാനം മുതല്‍ ആല്‍ബങ്ങള്‍ വരെ നിധിപോയെ കാത്തുസൂക്ഷിക്കുന്നത്. ഇതുപൊലൊരു ആരാധകന്‍ വേറെയില്ലെന്നുതന്നെ പറയാം.
ഗായര്‍ക്ക് ആരാധകരുണ്ടാകുന്നത് സ്വാഭാവികം .പക്ഷേ ഇതുപോലൊരാളെ കിട്ടുന്നത് ഗായകന്റെയും ഭാഗ്യം. തിരുവനന്തപുരം മലയിന്‍കീഴ് കാരന്‍ ജി. പ്രദീപ് കുമാറര്‍ എന്ന ഫിസിക്സ് അധ്യാപകന്റെ വീട്ടില്‍ നിറയെ ജയച്ചന്ദ്രികയാണ്.
ജയച്ചന്ദ്രന്റെ പാട്ടുകള്‍ ഹൃദയത്തില്‍ തൊടുന്നത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ 1982 ല്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുറ്റത്താണ് ജയച്ചന്ദ്രനെ പ്രദീപ് ആദ്യമായി കാണുന്നത്. ആരാധകനെ ചേര്‍ത്തുപിടിച്ച ജയച്ചന്ദ്രന്‍ പിന്നെ ആ പിടി വിട്ടില്ല. ജയച്ചന്ദ്രന്റെ പലകാലങ്ങളിലെ ചിത്രങ്ങളുടെ വലിയ ശേഖരവും പ്രദീപ് സൂക്ഷിക്കുന്നു. അപൂര്‍വ ചിത്രങ്ങളും ഇതിലുണ്ട്. ഭാവഗായകന്‍ പാടി 95 ശതമാനം പാട്ടുകളും അതിന്റെ മൗലിക ഭാവത്തോടെ പ്രദീപിന്റെ സ്റ്റുഡിയോയില്‍ ഒഴുകുന്നു. ആയിരത്തിലേറെ മാഗ്നറ്റിക് ഡിസ്കുകള്‍, കസെറ്റുകള്‍ , പിന്നെ ഇവയെല്ലാം തനിമയോടെ പകര്‍ത്തിസൂകഷിച്ചിട്ടുള്ള ഡിവിഡികള്‍. അവയെല്ലാം തനിമയോടെ കേട്ടാസ്വദിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി സജ്ജമാക്കിയ ശബ്ദ സംവിധാനങ്ങള്‍.