തിരുവനന്തപുരം വെമ്പായത്ത് രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ചർ കമ്പി കൊണ്ടടിച്ചതായി പരാതി.  വെമ്പായം ചിറമുക്കിലെ അങ്കണവാടിയിലാണ് സംഭവം. എഴുതാൻ പറഞ്ഞപ്പോൾ അനുസരിക്കാത്തത്തിന് കമ്പി കൊണ്ട് തല്ലിയെന്നാണ് മാതാപിതാക്കളുടെ പരാതി. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്. 

ഷൂ റാക്കിന്റെ കമ്പി കൊണ്ട് അടിച്ചതെന്നാണ് ആരോപണം. അങ്കണവാടി ടീച്ചറായ ബിന്ദുവിനെതിരെ  മാതാപിതാക്കൾ ചൈൽഡ്‌ലൈനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ താൻ കുട്ടിയെ അടിച്ചിട്ടില്ലെന്നും മറ്റൊരു കുട്ടിയാണ് ഊരിവെച്ചിരുന്ന ഷൂ റാക്കിലെ കമ്പി കൊണ്ട് കുട്ടിയെ അടിച്ചതെന്നുമാണ് അങ്കണവാടി ടീച്ചർ ബിന്ദു പറയുന്നത്. 

ENGLISH SUMMARY:

Two-and-a-half-year-old girl allegedly beaten by Anganwadi teacher; complaint filed