ഹണി റോസിനെതിരൊയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെതിരെ വിമര്‍ശനവും പരിഹാസവുമായി സംവിധായകന്‍ ആലപ്പി അഷറഫ്. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെന്നും പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. 

ഹണി റോസ് ഉദ്ഘാടനവും അഭിനയവും കൊണ്ട് നടക്കുന്ന നടി മാത്രമല്ലെന്നും അതിബുദ്ധിമതിയായ ഒരു പെണ്ണാണെന്നും സംവിധായകന്‍ പറയുന്നു. 

ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോള്‍ അവളെ വിളിച്ച് സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഹണിറോസിന്‍റെ ആദ്യ പോസ്റ്റ് കണ്ടപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ കരുതിക്കാണും ഇവള്‍ അത്രയൊക്കെയെ ഉള്ളൂ എന്ന്. ബുദ്ധിയും കഴിവുമുള്ള കരുത്തുള്ള സ്ത്രീകള്‍ ഒരുമ്പിട്ടിറങ്ങിയാല്‍ തടുക്കാന്‍ സാധിക്കില്ലെന്നും ആലപ്പി അഷറഫ് പറയുന്നു. 

'ഹണി റോസ് ഉദ്ഘാടനവും അഭിനയവും കൊണ്ട് നടക്കുന്ന നടി മാത്രമല്ല. അതിബുദ്ധിമതിയായ ഒരു പെണ്ണാണെന്ന് കേസിന്‍റെ നാള്‍ വഴി നോക്കിയാല്‍ മനസിലാക്കും. സാധാരണ പോലെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയിരുന്നെങ്കില്‍ വാദി പ്രതിയായി കൂടെന്നില്ല. ഹണി റോസിന്‍റെ ബുദ്ധിപരമായ നീക്കങ്ങള്‍ ബിസിനസുകാരനായ ബോബി ചെമ്മണ്ണൂരിന്‍റെ ബുദ്ധിയേക്കാള്‍ മികച്ചതായിരുന്നു' എന്നും ആലപ്പി അഷറഫ് തന്‍റെ യൂട്യൂബ് ചാനലിലെ വിഡിയോയിലൂടെ പറഞ്ഞു. 

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതയ്ക്കാന്‍ പുകപ്പ് കിട്ടിയില്ലെന്ന വാര്‍ത്ത കണ്ടു, അറസ്റ്റ് ചെയ്യുമ്പോള്‍ അടിവസ്ത്രം ഉണ്ടായിരുന്നില്ലെന്നും കേട്ടു. കേട്ടത് സത്യമാണെങ്കില്‍ മുണ്ട് ഉരിഞ്ഞു സുഖമായി പുതച്ച് കിടക്കമായിരുന്നുവെന്നും ആലപ്പി അഷറഫ് പരഹസിച്ചു. 

ENGLISH SUMMARY:

Did Bobby Chemmanur not even get a blanket in jail?; Honey is extremely clever, says Alleppey Ashraf.