kzkd-uru

TOPICS COVERED

38 വ‌ര്‍ഷങ്ങള്‍ക്ക് മുമ്പ് ബേപ്പൂരില്‍ നിന്ന് ഉരുവാങ്ങി പോയ ഓ‍ര്‍മ്മ പുതുക്കാന്‍ കാതങ്ങള്‍ താണ്ടി ഒരു അതിഥി കോഴിക്കോട് തീരത്ത് എത്തി. പഴയക്കാല ഉരു നി‍ര്‍മ്മാതാക്കളെയും നിര്‍മ്മാണ കേന്ദ്രങ്ങളും നടന്നു കണ്ട് ഓര്‍മ്മ പുതുക്കി. നി‍ര്‍മ്മാണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള  നിര്‍ദേശങ്ങളും പങ്കുവെച്ചാണ് ദുബായില്‍ നിന്നുള്ള വ്യവസായി തീരംവിട്ടത്ത്.

 

മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അല്‍ മ‍ര്‍സൂഖി  ദുബായിയിലെ പ്രമുഖ വ്യവസായിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരളവുമായി അഭേദ്യമായ ബന്ധമുള്ളയാള്‍. സ്നേഹവും സാഹോദര്യവുമായി കേരളത്തിലേക്ക് കച്ചവടത്തിന് വന്ന അറബികളുടെ പിന്മുറക്കാരന്‍ 

തങ്ങളുടെ കുടുംബത്തിന് പരമ്പരാഗതമായി ഉരു നി‍ര്‍മ്മിച്ച് നല്‍കിയിരുന്ന പഴമക്കാരെ എല്ലാം മുഹമ്മദ് അബ്ദുല്ല പോയി സന്ദ‍ര്‍ശിച്ചു. പഴയ ഓ‍ര്‍മ്മകള്‍ പുതുക്കി. മാറിയ കാലത്തിന് അനുസരിച്ച് ഉരു നി‍ര്‍മ്മാണത്തിനും മാറ്റങ്ങള്‍ വേണമെന്നും  അതിഥി നി‍ര്‍ദേശിച്ചു. ഫൈബര്‍ ഗ്ലാസ് ഉരുക്കളും സ്റ്റീല്‍ ഉരുക്കളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബേപ്പൂരില്‍ നിര്‍മ്മിക്കുന്ന തടി ഉരുകള്‍ക്ക് പൈതൃക ഭംഗി കൂട്ടണമെന്നും മുഹമ്മദ് അബ്ദുല്ലയ്ക്ക് അഭിപ്രായമുണ്ട്.

 തന്‍റെ നാട്ടില്‍ നിന്ന് അറബികള്‍ ധാരാളം കേരളത്തിന്‍രെ മനോഹാരിത ആസ്വദിക്കാന്‍ ഇങ്ങേട്ടേക്ക് വരണമെന്നാണ് അബ്ദുല്ലയുടെ ആഗ്രഹം. അതിനുവേണ്ടിയുള്ള ചില ഭാവി പദ്ധതികളും ആലോചനയിലുണ്ട്.

ENGLISH SUMMARY:

38 years ago, a guest from Dubai arrived at the Kozhikode beach to revisit memories of the past. The guest walked through the old shipbuilding areas and relived the memories of the past. Sharing suggestions on improvements needed in the shipbuilding process, the entrepreneur from Dubai rekindled memories of the old shipyards and their significance.