അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ അടി തുടങ്ങി കഴിഞ്ഞ് പിന്നെ സിനിമാ സ്റ്റൈലില്‍ പൊരിഞ്ഞ അടി നടന്ന വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. അയൽക്കാർ തമ്മിലെ തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. വീട്ടിൽ കയറിയുള്ള ആക്രമണത്തില്‍ നാലുപേർക്ക് പരുക്ക് പറ്റി. പരസ്പരം പോരടിക്കുന്ന വീട്ടുകാരെ വിഡിയോയില്‍ കാണാം. ഇവരുടെ കയ്യില്‍ കത്തിയും വടിയും കാണാം. ആക്രമണം തടയാനെത്തിയ വീട്ടമ്മയ്ക്കും മര്‍ദനം ഏല്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം
വിഡിയോ